'ബ്രസീലിനെ പ്രശസ്തനാക്കിയത് പെലെ'; രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം 

പെലെയുടെ വിയോഗത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച്  ബ്രീസിൽ പ്രസിഡന്റ് ജെയർ ബോൾസനാരോ
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

സാവോപോളോ: ഫുട്‌ബോൾ ഇതിഹാസ താരം പെലെയുടെ വിയോഗത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച്  ബ്രീസിൽ പ്രസിഡന്റ് ജെയർ ബോൾസനാരോ. ബ്രസീലിനെ പ്രശസ്തനാക്കിയത് പെലെയാണെന്ന് ബോൾസനാരോ കുറിച്ചു. പെലെയെ പോലൊരു കളിക്കാരൻ ലോകത്ത് തന്നെയില്ലെന്നാണ് നിയുക്ത ബ്രീസിൽ പ്രസിഡന്റ് ലുല ഡ സിൽവയുടെ വാക്കുകൾ. 

‘അദ്ദേഹത്തെ പോലെ ഒരു പത്താം നമ്പർ താരം ഉണ്ടായിട്ടില്ല. പെലെയേപ്പോലെ രാജ്യത്തിന്റെ പേര് ഉയരത്തിലെത്തിക്കാൻ കുറച്ച് പേർക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹം കളിക്കുക മാത്രമായിരുന്നില്ല, മൈദാനത്ത് ഒരു പ്രകടനം തന്നെയാണ് കാഴ്ച വച്ചത്. നന്ദി പെലെ’, ലുല ട്വീറ്റ് ചെയ്തു. 

ഇന്ന് പുലർച്ചെയാണ് സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ വെച്ച് പെലെ വിടവാങ്ങുന്നത്. കുടലിലെ അർബുദബാധയെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം കുറിച്ച താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പ് കിരീടങ്ങളാണ് നേടിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്‌ബോൾ താരവും പെലെയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com