'ഡല്‍ഹി എന്നെ സ്വന്തമാക്കും എന്ന് കരുതി, എന്നാല്‍ പ്രദീപ് സംഗ്‌വാനെയാണ് അവരെടുത്തത്'; ആദ്യ ഐപിഎല്‍ ലേലത്തില്‍ കോഹ്‌ലി

ഈ സമയം ഐപിഎല്ലില്‍ തന്നെ ഫ്രാഞ്ചൈസി സ്വന്തമാക്കിയതിനെ കുറിച്ച് പ്രതികരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഐപിഎല്‍ മെഗാ താര ലേലത്തിനായി രണ്ടാഴ്ച മാത്രമാണ് ഇനി മുന്‍പിലുള്ളത്. ഈ സമയം ഐപിഎല്ലില്‍ തന്നെ ഫ്രാഞ്ചൈസി സ്വന്തമാക്കിയതിനെ കുറിച്ച് പ്രതികരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലി. 

അണ്ടര്‍ 19 ലോകകപ്പിനായി മലേഷ്യയിലായിരുന്നു ഞങ്ങളെല്ലാം അന്ന്. ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ലാത്ത കളിക്കാരുടെ അടിസ്ഥാന വില കുറവായിരുന്നു. എങ്കിലും ഞങ്ങള്‍ക്കത് വിസ്മയിപ്പിക്കുന്ന നിമിഷമായി തോന്നി. തനിക്ക് പകരം ഡല്‍ഹി പ്രദീപ് സംഗവാനെ തെരഞ്ഞെടുത്തത് ജീവിതം മാറ്റി മറിച്ച നിമിഷമായിരുന്നു എന്നും കോഹ്‌ലി പറഞ്ഞു. 

എനിക്ക് വേണ്ടി ഡല്‍ഹി ക്യാപിറ്റല്‍സ് ലേലത്തില്‍ ഇറങ്ങുമെന്ന് ഞാന്‍ കേട്ടു. എന്നാല്‍ അവര്‍ പ്രദീപ് സംഗവനെയാണ് തെരഞ്ഞെടുത്തത്. ഇടംകയ്യന്‍ സീമറാണ് പ്രദീപ്. അണ്ടര്‍ 19 ടീമിലെ ആ സമയത്തെ ബെസ്റ്റ് ബൗളറായിരുന്നു. ബൗളിങ്ങില്‍ കരുത്ത് കൂട്ടാന്‍ ഡല്‍ഹി ശ്രമിച്ചപ്പോള്‍ ആര്‍സിബി എന്നെ സ്വന്തമാക്കി, കോഹ് ലി പറയുന്നു. 

ജീവിതത്തിലെ ഏറെ വിലയേറിയ നിമിഷം

എന്റെ ജീവിതത്തിലെ ഏറെ വിലയേറിയ നിമിഷമായിരുന്നു ഇത്. അന്ന് അത് എനിക്ക് മനസിലായില്ല. എന്നാല്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കാര്യങ്ങള്‍ വളരെ അധികം വ്യത്യസ്തമാവുമായിരുന്നു എന്ന് തോന്നി, ആര്‍സിബി മുന്‍ ക്യാപ്റ്റന്‍ പറയുന്നു. 

2008 മുതല്‍ ആര്‍സിബിക്ക് വേണ്ടി കളിക്കുകയാണ് കോഹ് ലി. മൂന്ന് കളിക്കാരെയാണ് ഈ സീസണില്‍ ആര്‍സിബി നിലനിര്‍ത്തിയത്. കോഹ് ലി, ഗ്ലെന്‍ മാക്‌സ് വെല്‍, മുഹമ്മദ് സിറാജ് എന്നിവരാണ് ആര്‍സിബിയിലുള്ളത്. കഴിഞ്ഞ സീസണിലെ പ്രതിഫലത്തില്‍ നിന്നും രണ്ട് കോടി രൂപ കോഹ് ലി വെട്ടിക്കുറച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com