ലൗട്ടെറൊ മാര്‍ട്ടിനെസിന്റെ ആഹ്ലാദപ്രകടനം/ ട്വിറ്റര്‍
ലൗട്ടെറൊ മാര്‍ട്ടിനെസിന്റെ ആഹ്ലാദപ്രകടനം/ ട്വിറ്റര്‍

വിജയക്കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന; കൊളംബിയയെ തോല്‍പ്പിച്ചു

29-ാം മിനുട്ടില്‍ ലൗട്ടെറൊ മാര്‍ട്ടിനെസ് ആണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്
Published on

കോര്‍ഡോബ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വീജയം. കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. 29-ാം മിനുട്ടില്‍ ലൗട്ടെറൊ മാര്‍ട്ടിനെസ് ആണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. 

രാജ്യാന്തരമത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറുന്ന അര്‍ജന്റീനയുടെ 29-ാമത്തെ തുടര്‍ വിജയമാണിത്. 2019 ജൂലൈക്കു ശേഷം അര്‍ജന്റീന ഇതുവരെ പരാജയപ്പെട്ടിട്ടില്ല. ഖത്തറില്‍ നടക്കുന്ന ലോകകപ്പിലേക്ക് ലാറ്റിനമേരിക്കയില്‍ നിന്നും, പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ബ്രസീലും അര്‍ജന്റീനയും ഇതിനകം യോഗ്യത നേടിക്കഴിഞ്ഞു. 

പട്ടികയിലെ ആദ്യ നാലുസ്ഥാനക്കാരാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് യോഗ്യത നേടുക. 24 പോയിന്റുമായി പട്ടികയില്‍ മൂന്നാമതുള്ള ഇക്വഡോര്‍ മേഖലയില്‍ നിന്നും യോഗ്യത നേടാന്‍ സാധ്യതയേറെയാണ്. പെറു, ചിലി, ഉറുഗ്വെ തുടങ്ങിയ ടീമുകളാണ് തൊട്ടുപിന്നിലുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com