ടീം സെലക്ഷന്‍ മീറ്റിങ്ങുകളില്‍ ഗാംഗുലി പങ്കെടുക്കുന്നു? ബിസിസിഐക്കുള്ളില്‍ എതിര്‍പ്പ് 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ക്യാപ്റ്റന്‍സി മാറ്റം സൃഷ്ടിച്ച അലയൊലികള്‍ കെട്ടടങ്ങുന്നതിന് മുന്‍പേ മറ്റൊരു വിവാദം കൂടി ഉയരുന്നു
സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം
സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ക്യാപ്റ്റന്‍സി മാറ്റം സൃഷ്ടിച്ച അലയൊലികള്‍ കെട്ടടങ്ങുന്നതിന് മുന്‍പേ മറ്റൊരു വിവാദം കൂടി ഉയരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ മീറ്റിങ്ങുകളില്‍ സൗരവ് ഗാംഗുലി പങ്കെടുക്കുന്നു എന്ന ആരോപണമാണ് ഉയരുന്നത്. 

സെലക്ഷന്‍ യോഗങ്ങളില്‍ സൗരവ് ഗാംഗുലി പങ്കെടുത്തതായി ബിസിസിഐയെ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മറ്റൊരു വിഭാഗം ബിസിസുഐ ഓഫീഷ്യലുകള്‍ ഗാംഗുലി സെലക്ഷന്‍ മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നു എന്ന ആരോപണം തള്ളിയും രംഗത്തെത്തുന്നു. 

സെലക്ഷന്‍ മീറ്റിങ്ങുകളില്‍ ബിസിസിഐ പ്രസിഡന്റ് ഇടപെടുന്നു എന്നതിനെ വിമര്‍ശിച്ച് ആരാധകരും രംഗത്തെത്തുന്നു. ടീം സെലക്ഷനില്‍ ബിസിസിഐയുടെ ഇടപെടല്‍ വരുന്നതിനെയാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി മീറ്റിങ്ങില്‍ ഗാംഗുലി പങ്കെടുത്തോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

വിരാട് കോഹ് ലിയെ നായക സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ ബിസിസിഐ ടീമിന്റെ കാര്യങ്ങളില്‍ അമിതമായി കൈകടത്തുന്നു എന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്. ഇതിന് പിന്നാലെയാണ് സെലക്ഷന്‍ കമ്മറ്റി മീറ്റിങ്ങില്‍ ബിസിസിഐ പ്രസിഡന്റ് പങ്കെടുത്തു എന്ന ആരോപണവും ഉയരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com