'ബേബി ഡിവില്ലിയേഴ്‌സ്' റെഡി, ധവാന്റെ റെക്കോര്‍ഡ് തകര്‍ത്തു; ഐപിഎല്ലില്‍ പണം വാരാന്‍ ബ്രെവിസ്‌

ഐപിഎല്ലിലും വന്‍ തുക ലക്ഷ്യമിടുകയാണ് ബേബി എബി എന്ന വിളിപ്പേര് സ്വന്തമാക്കി കഴിഞ്ഞ താരം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഡിവില്ലിയേഴ്‌സ് ഇല്ലാത്ത ഐപിഎല്‍ എന്ന നിരാശയിലാണ് ആരാധകര്‍. മിസ്റ്റര്‍ 360 വിരമിച്ചതോടെ വന്ന വിടവ് നികത്താന്‍ തനിക്കാവും എന്ന് പ്രഖ്യാപിച്ച് സൗത്ത് ആഫ്രിക്കയില്‍ നിന്ന് തന്നെ ഡെവാല്‍ഡ് ബ്രെവിസ് എത്തുന്നു. ഐപിഎല്ലിലും വന്‍ തുക ലക്ഷ്യമിടുകയാണ് ബേബി എബി എന്ന വിളിപ്പേര് സ്വന്തമാക്കി കഴിഞ്ഞ താരം. 

ബംഗ്ലാദേശിന് എതിരായ സൗത്ത് ആഫ്രിക്കയുടെ അണ്ടര്‍ 19 ലോകകപ്പ് മത്സരത്തില്‍ 130 പന്തില്‍ നിന്നാണ് ബ്രെവിസ് 138 റണ്‍സ് അടിച്ചെടുത്തത്. അണ്ടര്‍ 19 ലോകകപ്പിലെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന റെക്കോര്‍ഡില്‍ ഇവിടെ ശിഖര്‍ ധവാനെ ബ്രെവിസ് മറികടന്നു. 

506 റണ്‍സാണ് അണ്ടര്‍ 19 ലോകകപ്പില്‍ ബ്രെവിസ് സ്‌കോര്‍ ചെയ്തത്

506 റണ്‍സാണ് അണ്ടര്‍ 19 ലോകകപ്പില്‍ ബ്രെവിസ് സ്‌കോര്‍ ചെയ്തത്. ഇവിടെ 84.33 ആണ് ബ്രെവിസിന്റെ ബാറ്റിങ് ശരാശരി. രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ ശതകവും ഇവിടെ ബ്രെവിസ് നേടി. ബ്രെവിസിന്റെ കളി ശൈലിയാണ് താരത്തിന് ബേബി എബി എന്ന പേര് നേടിക്കൊടുത്തത്. 

തന്റെ ശൈലിയുമായി ബ്രെവിസിന്റെ ബാറ്റിങ്ങിന് സാമ്യമുണ്ട് എന്ന് ഡിവില്ലിയേഴ്‌സ് തന്നെ പറഞ്ഞു കഴിഞ്ഞു. ഞാന്‍ ഇത്രയം പ്രതീക്ഷിച്ചില്ല. നേരിട്ട് കണ്ടു കഴിഞ്ഞപ്പോഴാണ് അവന്റെ കഴിവ് എത്രമാത്രം എന്ന് തിരിച്ചറിഞ്ഞത്. ഞങ്ങളുടെ ശൈലികള്‍ തമ്മില്‍ സാമ്യമുണ്ട്. ആക്രമിച്ച് കളിക്കുകയാണ്, ഡിവില്ലിയേഴ്‌സ് പറഞ്ഞു. 

ഡിവില്ലിയേഴ്‌സിന്റെ ജേഴ്‌സി നമ്പര്‍ തന്നെയാണ് ബ്രെവിസിനും, 17. ഐപിഎല്‍ താര ലേലത്തിലേക്ക് 590 കളിക്കാരുടെ പേരാണ് എത്തുന്നത്. ഇതില്‍ ബ്രെവിസും ഉള്‍പ്പെടുന്നു. സൗത്ത് ആഫ്രിക്കയുടെ അണ്ടര്‍ 19 താരത്തിനായി ഫ്രാഞ്ചൈസികള്‍ എത്തുമോ എന്നാണ് ഇനി അറിയേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com