ചട്ടവിരുദ്ധമായ ബൗളിങ് ആക്ഷന്‍; പാക് പേസര്‍ മുഹമ്മദ് ഹസ്‌നെയ്‌നെ വിലക്കി ഐസിസി

ചട്ടവിരുദ്ധമായ ബൗളിങ് ആക്ഷന്റെ പേരിലാണ് നടപടി എന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലാഹോര്‍: പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ഹസ്‌നെയ്‌നിന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിലക്കി ഐസിസി. ചട്ടവിരുദ്ധമായ ബൗളിങ് ആക്ഷന്റെ പേരിലാണ് നടപടി എന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. 

ബിഗ് ബാഷ് ലീഗിന്റെ സമയം അമ്പയര്‍മാര്‍ മുഹമ്മദ് ഹസ്‌നെയ്‌നിന്റെ ബൗളിങ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലും ഹസ്‌നെയ്‌നിനെ കളിക്കാന്‍ അനുവദിക്കില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. 

ഹസ്‌നെയ്ന്‍ പാക് ക്രിക്കറ്റിന്റെ മുതല്‍ക്കൂട്ട്‌

ബൗളിങ് ആക്ഷന്‍ ശരിയാക്കിയതിന് ശേഷമാവും ഇനി ഹസ്‌നെയ്‌ന് പന്തെറിയാനാവുക. തുടരെ 145 കിമീ വേഗതയില്‍ പന്തെറിയാന്‍ സാധിക്കുന്ന ഹസ്‌നെയ്ന്‍ പാക് ക്രിക്കറ്റിന്റെ മുതല്‍ക്കൂട്ടാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. പാക് ക്രിക്കറ്റ് ബോര്‍ഡ് ചുമതലപ്പെടുത്തുന്ന ബൗളിങ് കണ്‍സള്‍ട്ടിന്റെ കീഴിലാവും ഹസ്‌നെയ്ന്‍ പരിശീലനം നടത്തുക. 

പാകിസ്ഥാന് വേണ്ടി എട്ട് ഏകദിനവും 18 ട്വന്റി20യുമാണ് 21കാരനായ ഹസ്‌നെയ്ന്‍ ഇതുവരെ കളിച്ചത്. 2019ലാണ് ഹസ്‌നെയ്ന്‍ പാകിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ 155 കിമീ വേഗവും ഹസ്‌നെയ്ന്‍ കണ്ടെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com