രോഹിത്തിന് 10ല്‍ 9.99 മാര്‍ക്ക്, പിഴച്ചത് ഒരേ ഒരു കാര്യത്തില്‍; ചൂണ്ടിക്കാണിച്ച് സുനില്‍ ഗാവസ്‌കര്‍

രോഹിത് നായകത്വത്തില്‍ മെച്ചപ്പെടേണ്ട ഒരു മേഖലയിലേക്ക് വിരല്‍ ചൂണ്ടുകയാണ് മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ

അഹമ്മദാബാദ്: ഫുള്‍ ടൈം ക്യാപ്റ്റനായതിന് ശേഷമുള്ള ആദ്യ ഏകദിനം ജയത്തോടെ തുടങ്ങാന്‍ രോഹിത് ശര്‍മയ്ക്കായി. വിന്‍ഡിസിന് എതിരായ ആദ്യ കളിയിലെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ചാണ് പ്രതികരണങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍, രോഹിത് നായകത്വത്തില്‍ മെച്ചപ്പെടേണ്ട ഒരു മേഖലയിലേക്ക് വിരല്‍ ചൂണ്ടുകയാണ് മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. 

രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികച്ച് നിന്നു. ബൗളിങ് ചെയിഞ്ചുകളെല്ലാം ഫലം കണ്ടു. ഫീല്‍ഡ് സെറ്റും നന്നായിരുന്നു. എന്നാല്‍ പൊസിഷനില്‍ ശരിയായ ഫീല്‍ഡറെ നിര്‍ത്തുക എന്നതാണ് രോഹിത് ശ്രദ്ധിക്കേണ്ടത്. ചിലപ്പോള്‍ വേഗക്കൂടുതലുള്ള, ബൗണ്ടറി സേവ് ചെയ്യാന്‍ പ്രാപ്തമായ കരങ്ങളുള്ള, എക്‌സ്ട്രാ റണ്‍ വഴങ്ങുന്നില്ലെന്ന് ഉറപ്പാക്കുന്ന ഫീല്‍ഡറെയാണ് വേണ്ടിവരിക, ഗാവസ്‌കര്‍ പറഞ്ഞു. 

പ്രസിദ്ധിനെ സര്‍ക്കിളിനുള്ളിലാണ് നിര്‍ത്തേണ്ടത്

ഫീല്‍ഡര്‍ എന്ന നിലയില്‍ പ്രസിദ്ധ കൃഷ്ണ മെച്ചപ്പെട്ട് വരുന്നതേയുള്ളു. പ്രസിദ്ധിനെ സര്‍ക്കിളിനുള്ളിലാണ് നിര്‍ത്തേണ്ടത്, ഇഷാന്‍ കിഷനേയും. എന്നാല്‍ ഇത് രോഹിത്തിന്റെ ആദ്യ മത്സരമായിരുന്നു. ഇതിലൂടെ ഫീല്‍ഡര്‍മാര്‍ എങ്ങനെയെല്ലാമാണ് എന്ന സൂചന രോഹിത്തിന് ലഭിച്ചിട്ടുണ്ട്. അടുത്ത മത്സരത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമായി കാണാനാവുമെന്നും ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ പറയുന്നു. 

രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് താന്‍ 10ല്‍ 9.99 മാര്‍ക്ക് നല്‍കുമെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി. ഇത്തരമൊരു ജയത്തോടെയുള്ള തുടക്കം നല്ലതാണ്. ബാറ്റിങ്ങിലും ടീമിന് സംഭാവന നല്‍കി. ബൗളിങ് ചെയ്ഞ്ചസും ഫീല്‍ഡ് പ്ലെയ്‌സ്‌മെന്റും മികച്ചു നിന്നതായും രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി ഗാവസ്‌കര്‍ പറയുന്നുയ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com