പാസ് നല്‍കാതെ എംബാപ്പെ, എന്നിട്ടും വല കുലുക്കി മെസി; സ്വാര്‍ഥനെന്ന് വിമര്‍ശനം

ജയത്തിന് പിന്നാലെ ആരാധകര്‍ പിഎസ്ജി മുന്നേറ്റ നിര താരം എംബാപ്പെയ്ക്ക് നേരെ തിരിഞ്ഞു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: ലീഗ് വണ്ണില്‍ ലില്ലെയ്ക്ക് എതിരായ കളിയില്‍ 5-1നാണ് പിഎസ്ജി ജയിച്ചു കയറിയത്. എന്നാല്‍ ജയത്തിന് പിന്നാലെ ആരാധകര്‍ പിഎസ്ജി മുന്നേറ്റ നിര താരം എംബാപ്പെയ്ക്ക് നേരെ തിരിഞ്ഞു. 

മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന മെസിക്ക് പാസ് നല്‍കാന്‍ എംബാപ്പെ തയ്യാറാവാതിരുന്നതാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്. ലില്ലെയുടെ ഹാഫില്‍ നിന്നും പന്ത് എടുത്ത എംബാപ്പെ എതിരാളിയുടെ ബോക്‌സിലേക്ക് കുതിച്ചു. എന്നാല്‍ ബോക്‌സിന് മുന്‍പില്‍ വെച്ച് ലില്ലെയുടെ പ്രതിരോധനിര താരങ്ങള്‍ എംബാപ്പെയുടെ മുന്നേറ്റം തടസപ്പെടുത്തി. 

ഈ സമയം മെസിയുടെ കാലുകളിലേക്ക് പന്ത് എത്തി. പിഴവുകളില്ലാതെ മെസി അനായാസം പന്ത് വലയ്ക്കുള്ളിലാക്കി. ഇവിടെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിട്ടും മെസിയിലേക്ക് പാസ് ചെയ്യാന്‍ എംബാപ്പെ തയ്യാറാവാതിരുന്നത് സ്വാര്‍ഥതയാണെന്നാണ് ആരാധകരുടെ വിമര്‍ശനം. 

മുന്നേറ്റ നിരയുടെ മധ്യത്തില്‍ കളിക്കുന്നത് മെസിക്ക് ഗുണം ചെയ്യുമെന്ന് എംബാപ്പെ

കളിയുടെ 67ാം മിനിറ്റില്‍ എംബാപ്പെയും പിഎസ്ജിക്കായി വല കുലുക്കി. മുന്നേറ്റ നിരയുടെ മധ്യത്തില്‍ കളിക്കുന്നത് മെസിക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്ന് മത്സരത്തിന് ശേഷം എംബാപ്പെ പറഞ്ഞിരുന്നു. മെസിക്കത് നല്ല പൊസിഷന്‍ ആയിരിക്കും. അവിടെ സ്വതന്ത്രമായി മെസിക്ക് കളിക്കാനാവുന്നു. എല്ലായിടത്തേക്കും എത്താനും മെസിക്ക് കഴിയുന്നുണ്ടെന്ന് എംബാപ്പെ പറഞ്ഞു. 

പിഎസ്ജിക്കായി സീസണില്‍ ഏഴ് ഗോളുകളാണ് മെസി ഇതുവരെ നേടിയത്. ഇതില്‍ അഞ്ചും ചാമ്പ്യന്‍സ് ലീഗിലാണ് പിറന്നത്. ലീഗ് വണ്ണില്‍ രണ്ട് ഗോളുകള്‍ മാത്രമാണ് പിഎസ്ജി കുപ്പായത്തില്‍ മെസിക്ക് നേടാനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com