ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

'18 മാസത്തിനുള്ളില്‍ ഇന്ത്യക്കായി കളിക്കും', ഇല്ലെങ്കില്‍? നയം വ്യക്തമാക്കി യഷ് ധുള്‍

18 മാസത്തിനുള്ളില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഭാഗമാവുമെന്ന് ഇന്ത്യയെ ലോക കിരീടത്തിലേക്ക് എത്തിച്ച അണ്ടര്‍ 19 ക്യാപ്റ്റന്‍ യഷ് ധുള്‍

ന്യൂഡല്‍ഹി: 18 മാസത്തിനുള്ളില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഭാഗമാവുമെന്ന് ഇന്ത്യയെ ലോക കിരീടത്തിലേക്ക് എത്തിച്ച അണ്ടര്‍ 19 ക്യാപ്റ്റന്‍ യഷ് ധുള്‍. കരിയറില്‍ താന്‍ സ്വയം സെറ്റ് ചെയ്തിരിക്കുന്ന പ്ലാന്‍ അതാണെന്നാണ് യഷ് ധുള്‍ പറയുന്നത്. 

അണ്ടര്‍ 19 കിരീട ജയത്തിന് പിന്നാലെ രഞ്ജി ട്രോഫിക്കുള്ള ഡല്‍ഹി ടീമിലും യഷ് ഇടം പിടിച്ചിരുന്നു. നാല് വിമാനങ്ങളിലെ മാറി മാറിയുള്ള യാത്രയ്ക്ക് ശേഷമാണ് കിരീടവുമായി യഷ് ദുളും സംഘവും ഇന്ത്യയിലേക്ക് എത്തിയത്. പിന്നാലെ ഇന്ത്യ-വിന്‍ഡിസ് പരമ്പരയ്ക്ക് ഇടയില്‍ സംഘത്തിന് അഹമ്മദാബാദില്‍ സ്വീകരണം. വെള്ളിയാഴ്ച രാവിലെയോടെ മാത്രമാണ് യഷ് ഡല്‍ഹിയിലെ വീട്ടിലെത്തിയത്. പിന്നാലെ രഞ്ജി ട്രോഫി ടീമിനൊപ്പം ചേരുന്നതിനായി ഗുവാഹത്തിയിലേക്ക് പറന്നു. 

ലക്ഷ്യത്തിലേക്ക് എത്തുന്നത് വരെ കഠിനാധ്വാനം തുടരും

കഴിഞ്ഞ ഏതാനും ദിവസമായി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. അതില്‍ എനിക്ക് പരാതി പറയാനാവില്ല. ഭാവിയിലേക്കാണ് എന്റെ ശ്രദ്ധയെല്ലാം. 18 മാസത്തിനുള്ളില്‍ ഇന്ത്യന്‍ ടീമിനൊപ്പം എത്താനായില്ലെങ്കില്‍, എന്റെ ലക്ഷ്യത്തിലേക്ക് എത്തുന്നത് വരെ കഠിനാധ്വാനം തുടരും. 

കോഹ് ലി, ഉന്മുക്ത് ചന്ദ് എന്നിവരുടെ പേരിനെ കുറിച്ചൊന്നും ഞാന്‍ ചിന്തിക്കുന്നില്ല. 2008ലെ അണ്ടര്‍ 19 ലോകകപ്പ് ജയത്തിന് ശേഷമുള്ള അനുഭവത്തെ കുറിച്ച് കോഹ് ലിയോട് ഞാന്‍ സംസാരിച്ചിരുന്നു. ഇവിടെ നിന്ന് കരിയറിനെ ഏത് രീതിയില്‍ സമീപിക്കണം എന്ന് എനിക്ക് വ്യക്തമായി കഴിഞ്ഞു. എവിടെയെല്ലാമാണ് ശ്രദ്ധ വയ്‌ക്കേണ്ടത്, എന്തെല്ലാമാണ് അവഗണിക്കേണ്ടത് എന്നെല്ലാം കോഹ് ലിയുമായുള്ള സംസാരത്തില്‍ നിന്ന് എനിക്ക് മനസിലായി, ഇന്ത്യയുടെ ഭാവി താരം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com