2021ല്‍ വില 20 ലക്ഷം, ഇന്ന് 10.25 കോടി; ഹര്‍ഷല്‍ പട്ടേലിനെ വിട്ടുകൊടുക്കാതെ ബാംഗ്ലൂര്‍

അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കായിരുന്നു 2021ല്‍ ഹര്‍ഷല്‍ പട്ടേലിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബംഗളൂരു: അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കായിരുന്നു 2021ല്‍ ഹര്‍ഷല്‍ പട്ടേലിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ 20 ലക്ഷത്തില്‍ നിന്ന് 10.75 കോടി രൂപയിലേക്കാണ് ഹര്‍ഷലിന്റെ വില എത്തുന്നത്. 

ഐപിഎല്‍ മെഗാ താര ലേലത്തില്‍ രണ്ട് കോടി രൂപ അടിസ്ഥാന വിലയായി ഹര്‍ഷല്‍ പട്ടേലിന്റെ പേര് എത്തിയത് മുതല്‍ താരത്തിനായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രംഗത്തിറങ്ങി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആണ് ബാംഗ്ലൂരിനൊപ്പം ഹര്‍ഷല്‍ പട്ടേലിനായി മത്സരിച്ചത്. ഐപിഎല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരം എന്ന റെക്കോര്‍ഡ് കഴിഞ്ഞ സീസണില്‍ ഹര്‍ഷല്‍ സ്വന്തമാക്കിയിരുന്നു. 

ആദ്യമായി കോടീശ്വരനായി ഹര്‍ഷല്‍

എന്നാല്‍ 10 കോടി വില കടന്നിട്ടും പിന്നോട്ട് പോകാതെ ബാംഗ്ലൂര്‍ കഴിഞ്ഞ സീസണിലെ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയ താരത്തെ ടീമിലേക്ക് തിരികെ എത്തിച്ചു.തന്റെ 11ാം ഐപിഎല്‍ സീസണില്‍ ആദ്യമായി കോടീശ്വരനായി ഹര്‍ഷല്‍.

2012 മുതല്‍ ഹര്‍ഷല്‍ പട്ടേല്‍ ഐപിഎല്ലിന്റെ ഭാഗമാണ്. 8 ലക്ഷം രൂപയ്ക്കാണ് 2012ലും 13ലും ഹര്‍ഷലിനെ ബാംഗ്ലൂര്‍ ടീമില്‍ നിലനിര്‍ത്തിയത്. പിന്നാലെ 2014,2015,2016,2017 സീസണുകളില്‍ ഹര്‍ഷല്‍ ബാംഗ്ലൂരിനൊപ്പം നിന്നത് 40 ലക്ഷം രൂപയ്ക്ക്. 2018ല്‍ ഡല്‍ഹി 20 ലക്ഷം രൂപയ്ക്ക് ഹര്‍ഷലിനെ സ്വന്തമാക്കി. 2020 വരെ അവര്‍ ടീമില്‍ നിലനിര്‍ത്തി. എന്നാല്‍ 2021ല്‍ ബാംഗ്ലൂരിലേക്ക് ഹര്‍ഷല്‍ മടങ്ങി വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com