എന്തുകൊണ്ട് സുരേഷ് റെയ്‌നയെ ടീമില്‍ എടുത്തില്ല? ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിശദീകരണം

എന്തുകൊണ്ട് സുരേഷ് റെയ്‌നയെ ടീമിലെടുത്തില്ല എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: എന്തുകൊണ്ട് സുരേഷ് റെയ്‌നയെ ടീമിലെടുത്തില്ല എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഫോം നോക്കുമ്പോള്‍, റെയ്‌ന തങ്ങള്‍ രൂപപ്പെടുത്താന്‍ ശ്രമിക്കുന്ന ടീമിന് ചേര്‍ന്ന താരമായി തോന്നുന്നില്ലെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പ്രതികരിച്ചത്. 

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കഴിഞ്ഞ 12 വര്‍ഷമായി ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന താരമാണ് റെയ്‌ന. അദ്ദേഹത്തെ ടീമിലെടുക്കാന്‍ കഴിയാതിരുന്നത് ഞങ്ങള്‍ക്കും ബുദ്ധിമുട്ടായ കാര്യമാണ്. എന്നാല്‍ ടീം രൂപപ്പെടുത്തുന്നത് ഫോം കൂടി നോക്കിയാണ്. അതും കണക്കിലെടുത്തപ്പോഴാണ് ഈ ടീമില്‍ റെയ്‌ന ഇണങ്ങില്ലെന്ന് തോന്നിയത്, കാശി വിശ്വനാഥന്‍ പറയുന്നു. 

204 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് സുരേഷ് റെയ്‌ന. 5528 റണ്‍സ് ആണ് റെയ്‌നയുടെ സമ്പാദ്യത്തിലുള്ളത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ നാലാം സ്ഥാനത്തും ഉണ്ട് റെയ്‌ന. 2020ലെ ഐപിഎല്ലില്‍ പങ്കെടുക്കാന്‍ റെയ്‌ന തയ്യാറായിരുന്നില്ല. 

ഐപിഎല്ലിനായി യുഎഇയില്‍ എത്തിയതിന് ശേഷം ക്യാംപില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ റെയ്‌ന നാട്ടിലേക്ക് തിരികെ വരികയായിരുന്നു. 2021 സീസണിലും റെയ്‌നയ്ക്ക് വേണ്ടത്ര മികവ് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. മികച്ച ബാറ്റിങ്ങുമായി മൊയിന്‍ അലി നിറഞ്ഞപ്പോള്‍ റെയ്‌നയ്ക്ക് സ്ഥാനം പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com