ശിഖര്‍ ധവാന്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനാകും

ശിഖര്‍ ധവാന്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനാകും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ചണ്ഡീഗഢ്: ഇന്ത്യന്‍ ഓപ്പണറും സീനിയര്‍ താരവുമായ ശിഖര്‍ ധവാന്‍ വരുന്ന ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനാകും. കഴിഞ്ഞ ദിവസം അരങ്ങേറിയ മെഗാ ലേലത്തില്‍ ആദ്യമായി ടീമിലേക്ക് വിളിക്കപ്പെട്ട താരം ധവാനായിരുന്നു. 8.25 കോടിയ്ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ് റിലീസ് ചെയ്ത താരത്തെ പഞ്ചാബ് കിങ്‌സ് പാളയത്തില്‍ എത്തിച്ചത്. 

കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച കെഎല്‍ രാഹുല്‍ ഇത്തവണ പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനാണ്. കഴിഞ്ഞ സീസണില്‍ രാഹുലിന്റെ  അഭാവത്തില്‍ ചില മത്സരങ്ങളില്‍ പഞ്ചാബിനെ ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് നയിച്ചത്. ഈ സീസണില്‍ താരത്തെ സ്ഥിരം നായകനായി പ്രതിഷ്ഠിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ധവാനെയാണ് ക്യാപ്റ്റനായി പരിഗണിക്കാന്‍ ടീം തയ്യാറെടുക്കുന്നത് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇനി ഔദ്യോഗിക അറിയിപ്പ് മാത്രമേ ഇക്കാര്യത്തില്‍ ആവശ്യമുള്ളുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

'വാന്‍ മുതിര്‍ന്ന താരവും പരിചയ സമ്പന്നനുമാണ്. ക്യാപ്റ്റന്‍ സ്ഥാനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള പ്രാവീണ്യവും അദ്ദേഹത്തിനുണ്ട്. ധവാനെ ക്യാപ്റ്റനാക്കാന്നാണ് പരിശീലകനടക്കമുള്ളവര്‍ക്ക് താത്പര്യം. വരുന്ന ദിവസം തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും' പഞ്ചാബ് ടീമിനോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു. 

ലേലത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവേ ധവാന്റെ സാന്നിധ്യത്തെക്കുറിച്ച് പരിശീലകന്‍ കുംബ്ലെ വാചാലനായിരുന്നു. 'ടീമിനെ സംബന്ധിച്ച് മഹത്തായ അധ്യായമാണ് വരാനിരിക്കുന്നത്. ധവാന്റെ സാന്നിധ്യവും അദ്ദേഹത്തിന്റെ പക്വതയും ടീമിലെ മറ്റ് താരങ്ങള്‍ക്ക് പ്രചോദനമാകും. അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ടീമിലെ താരങ്ങള്‍ ഉത്സാഹിക്കും. ടീം അംഗങ്ങളില്‍ നിന്ന് ഏറെ ബഹുമാനം കിട്ടുന്ന ധവാന്‍ തീര്‍ച്ചയായും മുന്നില്‍ നിന്ന് നയിക്കാന്‍ പ്രാപ്തനാണ്'- കുംബ്ലെ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com