സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍; ലങ്കയ്‌ക്കെതിരായ ടെസ്റ്റ്, ട്വന്റി20 സംഘത്തെപ്രഖ്യാപിച്ചു

ഇഷാന്‍ കിഷനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായാണ് സഞ്ജുവിനേയും 18 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരക്കുള്ള ടീമില്‍ ഇടംപിടിച്ച് സഞ്ജു സാംസണ്‍. ഇഷാന്‍ കിഷനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായാണ് സഞ്ജുവിനേയും 18 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. 

ഋഷഭ് പന്തിനും വിരാട് കോഹ് ലിക്കും 10 ദിവസത്തെ വിശ്രമം നല്‍കിയതിനെ തുടര്‍ന്ന് ടീമിലേക്ക് സഞ്ജു എത്തിയേക്കും എന്ന് നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. ശ്രീലങ്കന്‍ പര്യടനത്തിലാണ് സഞ്ജു അവസാനമായി കളിച്ചത്. അന്ന് ലഭിച്ച അവസരം മുതലാക്കാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. 
ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ പരിക്കേറ്റ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ടീമിലേക്ക് തിരിച്ചെത്തി. 

ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ശ്രീലങ്കയ്‌ക്കെതിരായ ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് ടെസ്റ്റിലും രോഹിത്ത് തന്നെ ഇന്ത്യയെ നയിക്കുമെന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ടെസ്റ്റ് ടീമില്‍ ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളായ പൂജാരയും രഹാനേയും ഇടം നേടിയില്ല. ഇരുവരും രഞ്ജി കളിച്ച് ഫോം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. രഹാനെ രഞ്ജിയില്‍ മുംബൈക്കായി സെഞ്ചുറി നേടിയിരുന്നു. 

ഇന്ത്യയുടെ ടെസ്റ്റ് ടീം: രോഹിത് ശര്‍മ, മായങ്ക്, പ്രിയങ്ക് പാഞ്ചല്‍, കോഹ് ലി, ശ്രേയസ്, വിഹാരി, ഗില്‍, ഋഷഭ് പന്ത്, കെഎസ് ഭരത്, അശ്വിന്‍, ജഡേജ, ജയന്ത് യാതവ്, കുല്‍ദീപ്, ബൂമ്ര, ഷമി, സിറാജ്, ഉമേഷ് യാദവ്, സൗരഭ് കുമാര്‍

ഏകദിന ടീം: ഋതുരാജ് ഗയ്കവാദ്, രോഹിത്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍, ശ്രേയസ്, വെങ്കടേഷ്, ദീപക് ചഹര്‍, ദീപക് ഹൂഡ, ഭുവി, ഹര്‍ഷല്‍, മുഹമ്മദ് സിറാജ്, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, ചഹല്‍, രവി ബിഷ്‌ണോയി, കുല്‍ദീപ്, ആവേശ് ഖാന്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com