ബേസിലും സക്‌സേനയും ചേര്‍ന്ന് എറിഞ്ഞിട്ടു, മേഘാലയയെ ഇന്നിങ്‌സിനും 166  റണ്‍സിനും തകര്‍ത്ത് കേരളം

രഞ്ജി ട്രോഫിയില്‍ ജയത്തോടെ തുടങ്ങി കേരളം. മേഘാലയയെ ഇന്നിങ്‌സിനും 166  റണ്‍സുനുമാണ് കേരളം തോല്‍പ്പിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ ജയത്തോടെ തുടങ്ങി കേരളം. മേഘാലയയെ ഇന്നിങ്‌സിനും 166  റണ്‍സുനുമാണ് കേരളം തോല്‍പ്പിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ കേരളം മുന്‍പില്‍ വെച്ച 357 റണ്‍സ് പിന്തുടര്‍ന്ന മേഘാലയ 191  റണ്‍സിന് ഓള്‍ഔട്ടായി. 

രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയാണ് മേഘാലയയെ തകര്‍ത്തത്. സക്‌സേന മൂന്നും ഏഥന്‍ 2 വിക്കറ്റ് വീഴ്ത്തി. 
ആണ് മേഘാലയക്ക് വേണ്ടി 75 റണ്‍സുമായി സിജി ഖുറാനയും പൊരുതിയത്. 

മൂന്ന് കേരള താരങ്ങളുടെ സെഞ്ചുറി

ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് ബാറ്റ്‌സ്മാന്മാര്‍ സെഞ്ചുറി കണ്ടെത്തിയതോടെ 505-9 എന്ന സ്‌കോറിലാണ് കേരളം ഡിക്ലയര്‍ ചെയ്തത്. രോഹന്‍ കുന്നുമ്മലും രാഹുല്‍ പിയും വത്സലുമാണ് സെഞ്ചുറി നേടിയത്. ആദ്യ ദിനം രോഹന്‍ കുന്നുമ്മലും രണ്ടാം ദിനം രാഹുല്‍ പിയും സെഞ്ചുറി നേടിയപ്പോള്‍ മൂന്നാം ദിനം വത്സലിന്റെ ദിനമായി.

കേരളം ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 193 പന്തില്‍ നിന്ന് 106 റണ്‍സോടെ വത്സല്‍ പുറത്താവാതെ നില്‍ക്കുന്നു. എട്ട് ഫോറും ഒരു സിക്സുമാണ് വത്സലിന്റെ ബാറ്റില്‍ നിന്ന് വന്നത്.ആദ്യ ദിനം ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് രോഹന്‍ സെഞ്ചുറി കണ്ടെത്തിയത്. 97 പന്തില്‍ നിന്ന് രോഹന്‍ 107 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ പി 239 പന്തുകള്‍ നേരിട്ട് 147 റണ്‍സുമായി മടങ്ങി.

ഒന്നാം ഇന്നിങ്‌സില്‍ മേഘാലയ 40.5 ഓവറില്‍ 148 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. നാല് വിക്കറ്റ് നേട്ടവുമായി ഏഥന്‍ ആപ്പിള്‍ ടോമും മൂന്ന് വിക്കറ്റ് വീഴ്ത്തി മനു കൃഷ്ണനും രണ്ട് വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്തും ചേര്‍ന്നാണ് ഒന്നാം ഇന്നിങ്‌സില്‍ മേഘാലയയെ തകര്‍ത്തിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com