'വിരമിക്കാന്‍ ദ്രാവിഡിന്റെ നിര്‍ദേശം, ഒന്നും പേടിക്കേണ്ടെന്ന ഗാംഗുലിയുടെ വാക്കും പാഴായി'; തുറന്നടിച്ച് വൃധിമാന്‍ സാഹ

ഇനിയങ്ങോട്ട് സെലക്ഷനില്‍ തന്നെ പരിഗണിക്കില്ലെന്നും ദ്രാവിഡ് അറിയിച്ചതായി സാഹ പറയുന്നു
വൃധിമാൻ സാഹ/ഫയല്‍ ചിത്രം
വൃധിമാൻ സാഹ/ഫയല്‍ ചിത്രം

കൊല്‍ക്കത്ത: വിരമിക്കലിനെ കുറിച്ച് ചിന്തിക്കാന്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നോട് നിര്‍ദേശിച്ചതായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃധിമാന്‍ സാഹ. ഇനിയങ്ങോട്ട് സെലക്ഷനില്‍ തന്നെ പരിഗണിക്കില്ലെന്നും ദ്രാവിഡ് അറിയിച്ചതായി സാഹ പറയുന്നു. 

രഞ്ജി ട്രോഫിയില്‍ നിന്ന് സാഹ പിന്മാറിയിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് ഇനി പരിഗണിക്കില്ല എന്നതിനാലാണ് സാഹ പിന്മാറിയത് എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതാണ് ഇപ്പോള്‍ സാഹ സ്ഥിരീകരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ പദ്ധതികളില്‍ ഞാന്‍ ഭാഗമാണ് എന്ന് എനിക്ക് ഇനി പറയാനാവില്ലെന്ന് സാഹ വ്യക്തമാക്കി. 

ഒന്നും പേടിക്കേണ്ടതില്ലെന്ന് ഗാംഗുലി പറഞ്ഞു

ഞാന്‍ വിരമിക്കലിനെ കുറിച്ച് ചിന്തിക്കണം എന്ന് ദ്രാവിഡ് പോലും നിര്‍ദേശിച്ചു. കഴിഞ്ഞ നവംബറില്‍ കാണ്‍പൂരില്‍ നടന്ന ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് എതിരെ ഞാന്‍ പുറത്താവാതെ 61 റണ്‍സ് നേടി. പെയിന്‍ കില്ലര്‍ കഴിച്ച് ഇറങ്ങിയാണ് ഞാന്‍ കളിച്ചത്. പിന്നാലെ എന്നെ അഭിനന്ദിച്ച് സൗരവ് ഗാംഗുലി സന്ദേശം അയച്ചു. 

ബിസിസിഐയില്‍ ഞാന്‍ ഉള്ളിടത്തോളം ഒന്നും പേടിക്കേണ്ടതില്ലെന്ന് ഗാംഗുലി പറഞ്ഞു. ബോര്‍ഡ് പ്രസിഡന്റില്‍ നിന്നും വന്ന അത്തരമൊരു സന്ദേശം എന്റെ ആത്മവിശ്വാസം ഉയര്‍ത്തി. എന്നാല്‍ പെട്ടെന്ന് കാര്യങ്ങള്‍ എങ്ങനെ മാറിയെന്ന് എനിക്ക് അറിയില്ല, സാഹ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com