അണുബാധ; ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍ തുടരും

മൂത്രത്തില്‍ അണുബാധ; ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍ തുടരും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

റിയോ ഡി ജനീറോ: അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുന്ന ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍ തുടരും. 81കാരനായ താരത്തിന് മൂത്രത്തില്‍ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ തുടരുന്നത്. 

വന്‍കുടലില്‍ കാന്‍സര്‍ ബാധിതനായ അദ്ദേഹത്തെ തുടര്‍ ചികിത്സയുടെ ഭാഗമായി ഇക്കഴിഞ്ഞ ഫെബ്രുവരി 13നാണ് സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

എന്നാല്‍ കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് മൂത്രത്തില്‍ അണുബാധ സ്ഥിരീകരിച്ചത്. ഇതോടെയാണ് ആശുപത്രിയില്‍ തുടരാന്‍ തീരുമാനിച്ചത്. ഇക്കാര്യം വ്യക്തമാക്കി ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പ് ഇറക്കി. 

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. കുറച്ചു ദിവസത്തിനുള്ളില്‍ തന്നെ അദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

കഴിഞ്ഞ ഓഗസ്റ്റില്‍ പതിവ് പരിശോധനകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ വന്‍കുടലില്‍ കാന്‍സര്‍ കണ്ടെത്തിയത്. പിന്നീട് കീമോ അടക്കമുള്ള ചികിത്സയ്ക്ക് വിധേയനാക്കിയ അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് അസുഖം ഭേദമായി അദ്ദേഹം ആശുപത്രി വിടുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com