2017 ലോകകപ്പിലെ ഹീറോ, 2022 ലോകകപ്പ് അടുത്തപ്പോള്‍ ടീമിന് പുറത്ത്; ഹര്‍മന്‍പ്രീത് തിരിച്ചെത്തുമോ?

മറ്റൊരു ലോകകപ്പ് മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഹര്‍മന്റെ ടീമിലെ സ്ഥാനം തന്നെ ഇളകിയിരിക്കുന്നു
ഹര്‍മന്‍പ്രീത് കൗര്‍/ഫയല്‍ ചിത്രം
ഹര്‍മന്‍പ്രീത് കൗര്‍/ഫയല്‍ ചിത്രം

ക്യൂന്‍സ്ടൗണ്‍: 2017ലെ ലോകകപ്പില്‍ ഇന്ത്യയുടെ ഹീറോ ആയിരുന്നു ഹര്‍മന്‍പ്രീത് കൗര്‍. എന്നാല്‍ മറ്റൊരു ലോകകപ്പ് മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഹര്‍മന്റെ ടീമിലെ സ്ഥാനം തന്നെ ഇളകിയിരിക്കുന്നു. 

ന്യൂസിലന്‍ഡിന് എതിരായ നാലാം ഏകദിനത്തില്‍ ഹര്‍മന്‍പ്രീതിനെ ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. 2017ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ 17 റണ്‍സ് നേടിയ ഇന്നിങ്‌സിന് ശേഷം ഹര്‍മനില്‍ നിന്ന് മികച്ച പ്രകടനം വന്നിട്ടില്ലെന്ന വിമര്‍ശനം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയത്. 

ബാറ്റിങ് പൊസിഷന്‍ തിരിച്ചടിയാവുന്നു?

ആ  171 റണ്‍സ് കണ്ടെത്തിയ ഇന്നിങ്‌സിന് ശേഷം ഹര്‍മന്‍ കളിച്ചത് 32 ഏകദിനങ്ങള്‍. അതില്‍ നിന്ന് നേടിയത് 614 റണ്‍സ്. മൂന്ന് അര്‍ധ ശതകം മാത്രമാണ് പേരിലുള്ളത്. ഒരു വട്ടം പോലും മൂന്നക്കം കടക്കാനായില്ല. എന്നാല്‍ ഏകദിനത്തില്‍ മിതാലി രാജിനും താഴെ അഞ്ചാമത് ബാറ്റിങ്ങിന് ഇറങ്ങുന്നത് ഹര്‍മന്‍പ്രീതിന്റെ താളം തെറ്റിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഓസ്‌ട്രേലിയക്കെതിരെ ഏകദിന ലോകകപ്പിലെ സെഞ്ചുറിയും പിന്നാലെ ട്വന്റി20 സെഞ്ചുറിയും നേടിയപ്പോള്‍ നാലാം സ്ഥാനത്താണ് ഹര്‍മന്‍ ബാറ്റ് ചെയ്തത്. മധ്യഓവറുകളില്‍ വേഗം കുറഞ്ഞ കളിയാണ് മിതാലിയുടേത്. ഇത് ക്രീസിലെത്തുമ്പോള്‍ മുതല്‍ സ്‌കോറിങ്ങിന്റെ വേഗം കൂട്ടാനുള്ള സമ്മര്‍ദം ഹര്‍മന്‍പ്രീതിന്റെ മേല്‍ നിറക്കുന്നു. ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കുന്ന ശൈലിയല്ല ഹര്‍മന്‍പ്രീതിന്റേത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com