ഇന്ത്യക്ക് ഇരട്ട പ്രഹരം, സൂര്യകുമാറും ദീപക് ചഹറും പരിക്കേറ്റ് പുറത്ത്‌; ലങ്കക്കെതിരായ പരമ്പര നഷ്ടം

സൂര്യകുമാര്‍ യാദവിനും പേസര്‍ ദീപക് ചഹറിനും പരിക്കിനെ തുടര്‍ന്ന് ലങ്കയ്‌ക്കെതിരായ പരമ്പര നഷ്ടമാവും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ലഖ്‌നൗ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പര മുന്‍പില്‍ നില്‍ക്കെ ഇന്ത്യക്ക് ഇരട്ട പ്രഹരം. സൂര്യകുമാര്‍ യാദവിനും പേസര്‍ ദീപക് ചഹറിനും പരിക്കിനെ തുടര്‍ന്ന് ലങ്കയ്‌ക്കെതിരായ പരമ്പര നഷ്ടമാവും. ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. 

ലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരക്കായി ഇന്ത്യ ലഖ്‌നൗവില്‍ പരിശീലനം ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച സൂര്യകുമാര്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം നടത്തി. എന്നാല്‍ ലങ്കയ്‌ക്കെതിരെ കളിക്കില്ലെന്ന് ചൊവ്വാഴ്ച തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇരുവര്‍ക്കും പരിക്കേറ്റത് അവസാന ട്വന്റി20യില്‍

വെസ്റ്റ് ഇന്‍ഡീസിന് എതിരായ അവസാന ട്വന്റി20യില്‍ ബൗള്‍ ചെയ്യുന്നതിന് ഇടയിലാണ് ദീപക് ചഹറിന് പിന്തുട ഞരമ്പിന് പരിക്കേറ്റത്. തന്റെ രണ്ടാമത്തെ ഓവര്‍ പൂര്‍ത്തിയാക്കാന്‍ ചഹറിന് കഴിഞ്ഞിരുന്നില്ല. വിന്‍ഡിസിന് എതിരായ മൂന്നാം ട്വന്റി20യില്‍ തന്നെയാണ് സൂര്യകുമാര്‍ യാദവിനും പരിക്കേറ്റത്. സൂര്യയുടെ കയ്യിലെ എല്ലിന് പൊട്ടലുണ്ട്. 

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഇവര്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനുള്ള പരിശീലനം നടത്തും. ദീപക്, സുര്യകുമാര്‍ എന്നിവര്‍ പുറത്തേക്ക് പോകുമ്പോള്‍ ഇവര്‍ക്ക് പകരം താരത്തെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com