വീണ്ടും ബൗളിങ് കരുത്ത് കാണിച്ച് കേരളം, ശ്രീശാന്തിന് പകരം വന്ന നിധീഷിന് 3 വിക്കറ്റ്; ഗുജറാത്ത് വിയര്‍ക്കുന്നു

രഞ്ജി ട്രോഫിയില്‍ തങ്ങളുടെ രണ്ടാമത്തെ മത്സരത്തില്‍ ഗുജറാത്തിനെ ആദ്യ ദിനത്തിലെ ആദ്യ മണിക്കൂറുകളില്‍ തന്നെ പ്രതിരോധത്തിലാക്കി കേരളം
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ തങ്ങളുടെ രണ്ടാമത്തെ മത്സരത്തില്‍ ഗുജറാത്തിനെ ആദ്യ ദിനത്തിലെ ആദ്യ മണിക്കൂറുകളില്‍ തന്നെ പ്രതിരോധത്തിലാക്കി കേരളം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് 90-5 എന്ന നിലയിലേക്ക് വീണു. 

35 ഓവറിലേക്ക് ഗുജറാത്ത് ഇന്നിങ്‌സ് എത്തുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് എന്ന നിലയിലാണ് അവര്‍. ബൗണ്ടറികളിലൂടെ കേരളത്തെ വിറപ്പിക്കാന്‍ ശ്രമിച്ചായിരുന്നു ഗുജറാത്ത് ഓപ്പണര്‍ സൗരവ് ചൗഹാന്റെ തുടക്കം. എന്നാല്‍ 5 ബൗണ്ടറികളിലൂടെ 25 റണ്‍സ് എടുത്ത് നിന്ന ചൗഹാനെ ഏഥന്‍ ആപ്പിള്‍ മടക്കി. അഞ്ചാം വിക്കറ്റില്‍ ഉമാങ്കും ഹെറ്റും ചേര്‍ന്ന് കണ്ടെത്തിയ 57 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഗുജറാത്തിന് ചെറിയ ആശ്വാസം നല്‍കിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഹെറ്റ് അര്‍ധ ശതകത്തോട് അടുക്കുന്നു. 

ശ്രീശാന്തിനേയും മനു കൃഷ്ണയേയും ഒഴിവാക്കി കേരളം

ആദ്യ കളിയില്‍ മികവ് കാണിക്കാതിരുന്ന ശ്രീശാന്തിനെ ഒഴിവാക്കിയാണ് കേരളം ഗുജറാത്തിന് എതിരെ ഇറങ്ങിയത്. ശ്രീശാന്തിന് പകരം ടീമില്‍ ഇടം നേടിയ എംഡി നിധീഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി കഴിഞ്ഞു. 12 ഓവറില്‍ ആറ് മെയ്ഡനോടെ 21 റണ്‍സ് മാത്രം വഴങ്ങിയാണ് നിധീഷ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. 

ബേസില്‍ തമ്പിയും ഏഥന്‍ ആപ്പിള്‍ ടോമും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രഞ്ജി സീസണിലെ തങ്ങളുടെ ആദ്യ കളിയില്‍ മേഘാലയക്കെതിരെ കേരളം ഇന്നിങ്‌സ് ജയം തൊട്ടിരുന്നു. ആദ്യ മത്സരം കളിച്ച മനു കൃഷ്ണന് പകരം സല്‍മാന്‍ നിസാറും കേരളത്തിന്റെ പ്ലേയിങ് ഇലവനിലേക്ക് എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com