'ഇത് യുക്രൈന് വേണ്ടി'; യുദ്ധ മുഖത്ത് നില്‍ക്കുന്ന രാജ്യത്തിന് പിന്തുണയുമായി റോമന്‍ യാരെംചുക്കിന്റെ ഗോള്‍ ആഘോഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th February 2022 01:12 PM  |  

Last Updated: 24th February 2022 01:12 PM  |   A+A-   |  

roman_yarem_benfica

ഫോട്ടോ: ട്വിറ്റർ

 

ലിസ്ബണ്‍: തന്റെ നാട് യുദ്ധ മുഖത്ത് നില്‍ക്കെ ഗോള്‍ വല കുലുക്കി രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ബെന്‍ഫിക്കയുടെ യുക്രൈന്‍ താരം. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലെ അയാക്‌സിന് എതിരായ കളിയില്‍ ഗോള്‍ വല കുലുക്കിയ റോമന്‍ യാരെംചുക്‌ ജേഴ്‌സി ഉയര്‍ത്തി യുക്രൈനിന്റെ ചിഹ്നത്തിലേക്ക് ചൂണ്ടി...

18, 29 മിനിറ്റുകളില്‍ ഗോള്‍ നേടി അയാക്‌സ് ആധിപത്യം പുലര്‍ത്തിയിരുന്നു. 26ാം മിനിറ്റില്‍ അയാക്‌സ് താരം സെബാസ്റ്റ്യന്‍ ഹല്ലെറുടെ ഓണ്‍ ഗോളിലാണ് ബെന്‍ഫിക അക്കൗണ്ട് തുറന്നത്. എന്നാല്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ യാരെംചുക്‌ 72ാം മിനിറ്റില്‍ ഗോള്‍ വല കുലുക്കി ബെന്‍ഫിക്കയെ സമനില പിടിക്കാന്‍ തുണച്ചു. 

ജേഴ്‌സിക്ക് അടിയില്‍ യുക്രൈനിയന്‍ അസോസിയേഷന്‍ ഓഫ് ഫുട്‌ബോളിന്റെ ലോഗോയുള്ള ഷര്‍ട്ട് അണിഞ്ഞാണ് യാരെംചുക്‌ കളിച്ചത്. ഗോള്‍ ആഘോഷം യുക്രൈനിന്റെ ചിഹ്നമുള്ള ടിഷര്‍ച്ച് ധരിച്ചും...