വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ബൗണ്ടറി തടയാനായില്ല, എങ്കിലും കയ്യടി നേടി സഞ്ജുവിന്റെ ഫീല്‍ഡിങ് ശ്രമം

ഇഷാനും ശ്രേയസും തകര്‍ത്തടിച്ചതോടെ സഞ്ജുവിന് ക്രീസിലേക്ക് ഇറങ്ങേണ്ടി വന്നില്ല

ലഖ്‌നൗ: ശ്രീലങ്കയ്ക്ക് എതിരെ ആദ്യ ഏകദിനത്തില്‍ പ്ലേയിങ് ഇലവനിലേക്ക് എത്താന്‍ സഞ്ജു സാംസണിനായി. പക്ഷേ ഇഷാനും ശ്രേയസും തകര്‍ത്തടിച്ചതോടെ സഞ്ജുവിന് ക്രീസിലേക്ക് ഇറങ്ങേണ്ടി വന്നില്ല. എന്നാല്‍ ഫീല്‍ഡിങ്ങിലൂടെ ശ്രദ്ധ പിടിക്കാന്‍ സഞ്ജുവിന് കഴിഞ്ഞു. 

ബൗണ്ടറി ലൈനിന് സമീപം ഫോര്‍ തടയാനായിരുന്നു സഞ്ജുവിന്റെ ശ്രമം. ഇതിനായി സഞ്ജു ഡൈവ് ചെയ്‌തെങ്കിലും പന്ത് ബൗണ്ടറി ലൈന്‍ തൊട്ടു. ഇവിടെ സഞ്ജു നടത്തിയ ശ്രമത്തിന് സഹതാരങ്ങളുടെ കയ്യടി ലഭിച്ചു. 

വിക്കറ്റ് കീപ്പിങ്ങിലുണ്ടായ ഇഷാന്‍ കിഷന്‍ സഞ്ജുവിനെ അഭിനന്ദിക്കുന്നത് സ്റ്റംപ് മൈക്കില്‍ കേള്‍ക്കാം. സഞ്ജു വിക്കറ്റ് കീപ്പറാണ് എന്നതും ഈ സമയം കമന്ററി ബോക്‌സില്‍ നിന്ന് പ്രതികരണം ഉയര്‍ന്നു. പരമ്പരയിലെ രണ്ടാമത്തെ ട്വന്റി20യില്‍ സഞ്ജു പ്ലേയിങ് ഇലവനിലേക്ക് എത്തുമെന്നും ബാറ്റിങ് മികവ് കാണിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് ആണ് 20 ഓവറില്‍ കണ്ടെത്തിയത്. ഓപ്പണിങ്ങില്‍ സെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്താന്‍ ഇഷാന്‍ കിഷനും രോഹിത്തിനും കഴിഞ്ഞു. 32 പന്തില്‍ നിന്ന് രോഹിത് 44 റണ്‍സ് നേടി. 56 പന്തില്‍ നിന്ന് 89 റണ്‍സ് ആണ് ഇഷാന്‍ കണ്ടെത്തിയത്. 28 പന്തില്‍ നിന്ന് 57 റണ്‍സ് എടുത്ത് ശ്രേയസ് അയ്യരും ലഭിച്ച അവസരം മുതലാക്കി. 

കൂറ്റന്‍ സ്‌കോര്‍ ചെയ്‌സ് ചെയ്ത ശ്രീലങ്കയ്ക്ക് വേണ്ടി അസലങ്ക മാത്രമാണ് പൊരുതിയത്. അസലങ്ക 47 പന്തില്‍ നിന്ന് 53 റണ്‍സ് നേടി. വെങ്കടേഷ് അയ്യരും ഭുവിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com