ബൗണ്‍സര്‍ തലയിലിടിച്ച് സ്മൃതി മന്ദാനയ്ക്ക് പരിക്ക്, ബാറ്റിങ് നിര്‍ത്തി ഗ്രൗണ്ട് വിട്ടു; ഇന്ത്യക്ക് രണ്ട് റണ്‍സ് ജയം

വനിതാ ലോകകപ്പിന്റെ ഭാഗമായുള്ള സന്നാഹ മത്സരത്തിനിടയിലാണ് മന്ദാനക്ക് പരിക്കേറ്റത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

രംഗിയോറ: ഇന്ത്യന്‍ ബാറ്റര്‍ സ്മൃതി മന്ദാനയ്ക്ക് തലയില്‍ ബൗണ്‍സര്‍ കൊണ്ട് പരിക്ക്. വനിതാ ലോകകപ്പിന്റെ ഭാഗമായുള്ള സന്നാഹ മത്സരത്തിനിടയിലാണ് മന്ദാനക്ക് പരിക്കേറ്റത്. കളിയില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയെ രണ്ട് റണ്‍സിന് തോല്‍പ്പിച്ചു. 

സാന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ ടീം സൗത്ത് ആഫ്രിക്കയെ നേരിടുമ്പോഴാണ് സ്റ്റാര്‍ ബാറ്റര്‍ക്ക് ആശങ്കയായി പരിക്ക് എത്തിയത്. ബൗണ്‍സര്‍ കൊണ്ട് പരിക്കേറ്റതിന് പിന്നാലെ ഒരു ഓവര്‍ കഴിഞ്ഞതിന് ശേഷം താരം ഗ്രൗണ്ട് വിട്ടു. 

സെഞ്ചുറി നേടി ഹര്‍മന്‍പ്രീത് കൗര്‍

മറ്റ് പ്രശ്‌നങ്ങള്‍ മന്ദാനയ്ക്ക് ഇല്ലെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് ഗ്രൗണ്ട് വിട്ടതെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കുന്നു. 23 പന്തില്‍ നിന്ന് 12 റണ്‍സ് എടുത്ത് നില്‍ക്കെയാണ് മന്ദാന റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയത്. 

ഹര്‍മന്‍പ്രീത് കൗര്‍ സെഞ്ചുറി നേടി വിമര്‍ശകരുടെ വായടപ്പിച്ചപ്പോള്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ 244 റണ്‍സ് ആണ് കണ്ടെത്തിയത്. 119 പന്തില്‍ നിന്ന് 11 ഫോറുകളോടെ 114 റണ്‍സുമായാണ് മന്ദാന മടങ്ങിയത്. ഇന്ത്യക്കായി യസ്തിക ഭാട്ടിയ 58 റണ്‍സ് നേടി. എന്നാല്‍ സൗത്ത് ആഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സാണ് കണ്ടെത്താനായത്. രാജേശ്വരി ഗയക്വാദ് 4 വിക്കറ്റ് വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com