വാന്‍ഡറേഴ്‌സ് കോഹ്‌ലിയുടെ ഇഷ്ട ഗ്രൗണ്ട്, സെഞ്ചുറിയോടെ തുടങ്ങുമോ? തകര്‍പ്പന്‍ നേട്ടം മുന്‍പില്‍

ജോഹന്നാസ്ബര്‍ഗിലെ വാന്‍ഡറേഴ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വിദേശ താരം എന്ന നേട്ടമാണ് കോഹ് ലിയെ കാത്തിരിക്കുന്നത്
വിരാട് കോഹ്‌ലി / ട്വിറ്റര്‍ ചിത്രം
വിരാട് കോഹ്‌ലി / ട്വിറ്റര്‍ ചിത്രം

ജോഹന്നാസ്ബര്‍ഗ്: പരമ്പര ജയം ലക്ഷ്യമിട്ട് ഇന്ത്യ നാളെ വാന്‍ഡറേഴ്‌സില്‍ ഇറങ്ങുമ്പോള്‍ വ്യക്തിഗത നേട്ടങ്ങളിലേക്കും കണ്ണുവെച്ച് വിരാട് കോഹ്‌ലി. കോഹ് ലിയുടേയും ഇഷ്ടപ്പെട്ട ഗ്രൗണ്ടാണ് വാന്‍ഡറേഴ്‌സ്. 

ജോഹന്നാസ്ബര്‍ഗിലെ വാന്‍ഡറേഴ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വിദേശ താരം എന്ന നേട്ടമാണ് കോഹ് ലിയെ കാത്തിരിക്കുന്നത്. 2 ടെസ്റ്റില്‍ നിന്ന് വാന്‍ഡറേഴ്‌സില്‍ കോഹ്‌ലി 310 റണ്‍സ് നേടി. വാന്‍ഡറേഴ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വിദേശ താരം എന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ഏഴ് റണ്‍സ് മാത്രമാണ് കോഹ് ലിക്ക് ഇനി വേണ്ടത്. 

2013ല്‍ വാന്‍ഡറേഴ്‌സില്‍ കോഹ്‌ലിയുടെ സെഞ്ചുറി

316 റണ്‍സ് നേടിയ ന്യൂസിലാന്‍ഡിന്റെ ജോണ്‍ റീഡിനെയാണ് കോഹ്‌ലി ഇവിടെ മറികടക്കുക. 2013ല്‍ വാന്‍ഡറേഴ്‌സില്‍ എത്തിയപ്പോള്‍ കോഹ് ലി ഒന്നാം ഇന്നിങ്‌സില്‍ 119 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 96 റണ്‍സും നേടി. അന്ന് മത്സരം സമനിലയിലാക്കാന്‍ ഇന്ത്യക്കായി. 

2018ല്‍ വാന്‍ഡറേഴ്‌സില്‍ ഒന്നാം ഇന്നിങ്‌സില്‍ 54 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 41 റണ്‍സുമാണ് നേടിയത്. ഇന്ത്യ അന്ന് ഇവിടെ ജയം പിടിച്ചു. 2020,2021 വര്‍ഷങ്ങള്‍ സെഞ്ചുറി ഇല്ലാതെയാണ് കോഹ് ലി അവസാനിപ്പിച്ചത്. എന്നാല്‍ വാന്‍ഡറേഴ്‌സില്‍ ഇറങ്ങുമ്പോള്‍ 2022ന്റെ തുടക്കത്തില്‍ തന്നെ കോഹ്‌ലിയില്‍ നിന്ന് സെഞ്ചുറി പ്രതീക്ഷിക്കുകയാണ് ക്രിക്കറ്റ് ലോകം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com