ബംഗാള്‍ കായിക മന്ത്രി രഞ്ജി ട്രോഫി ടീമില്‍, മനോജ് തിവാരി വീണ്ടും ക്രിക്കറ്റിലേക്ക്

ബംഗാളിന്റെ കായിക മന്ത്രി മനോജ് തിവാരി സംസ്ഥാനത്തിന്റെ രഞ്ജി ട്രോഫി ടീമില്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊല്‍ക്കത്ത: ബംഗാളിന്റെ കായിക മന്ത്രി മനോജ് തിവാരി സംസ്ഥാനത്തിന്റെ രഞ്ജി ട്രോഫി ടീമില്‍. അഭിമന്യു ഈശ്വരനാണ് രഞ്ജിയില്‍ ബംഗാളിനെ നയിക്കുക. 

കഴിഞ്ഞ വര്‍ഷമാണ് മനോജ് തിവാരി ബംഗാളിന്റെ കായിക മന്ത്രിയായി ചുമതലയേറ്റത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മനോജ് തിവാരി ശിബ്പ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ച് ജയിച്ചത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്രിക്കറ്റിലേക്ക് തിവാരി തിരിച്ചെത്തുന്നത്. 

2020ലെ രഞ്ജി ട്രോഫി ഫൈനലിലാണ് മനോജ് തിവാരി ബംഗാളിന് വേണ്ടി അവസാനം കളിച്ചത്. ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്ന് ടി20യിലും തിവാരി കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 9000ന് മുകളില്‍ റണ്‍സ് നേടിയ താരമാണ് മനോജ് തിവാരി. 

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 27 സെഞ്ചുറികള്‍

27 സെഞ്ചുറികള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തിവാരി കണ്ടെത്തി. 50.4 ആണ് ബാറ്റിങ് ശരാശരി. 2004ലാണ് തിവാരി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ന് 19 വയസായിരുന്നു പ്രായം. 

രഞ്ജി ട്രോഫിയില്‍ എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ബംഗാളിന്റെ സ്ഥാനം. വിദര്‍ബ, ഹരിയാന, കേരള, ത്രിപുര, രാജസ്ഥാന്‍ എന്നീ ടീമുകളാണ് ബംഗാളിനൊപ്പം എലൈറ്റ് ഗ്രൂപ്പ് ബിയിലുള്ളത്. രഞ്ജി ട്രോഫിക്ക് മുന്‍പ് ബംഗാള്‍ ടീമിനുള്ളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഘത്തിലെ ആറ് കളിക്കാര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com