സ്‌കോറിങ്ങിന്റെ വേഗം കൂട്ടി ഇന്ത്യ, അര്‍ധ ശതകം പിന്നിട്ട് രഹാനെയും പൂജാരയും

ബൗണ്ടറികള്‍ കണ്ടെത്തി വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത ഇരുവരും അര്‍ധ ശതകം പിന്നിട്ടു
ഫോട്ടോ: ഐസിസി, ട്വിറ്റർ
ഫോട്ടോ: ഐസിസി, ട്വിറ്റർ
Updated on
1 min read

ജോഹന്നാസ്ബര്‍ഗ്: മൂന്നാം ദിനം ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി രഹാനെയും പൂജാരയും. ബൗണ്ടറികള്‍ കണ്ടെത്തി വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത ഇരുവരും അര്‍ധ ശതകം പിന്നിട്ടു. 

68 പന്തില്‍ നിന്ന് 10 ഫോറോടെയാണ് പൂജാര അര്‍ധ ശതകം കണ്ടെത്തിയത്. 57 പന്തില്‍ നിന്നായിരുന്നു രഹാനെ 50 കടന്നത്. ഏഴ് ഫോറും ഒരു സിക്‌സും രഹാനെയുടെ ബാറ്റില്‍ നിന്ന് വന്നു കഴിഞ്ഞു. ഇതോടെ ഇന്ത്യയുടെ ലീഡ് 150 റണ്‍സിനോട് അടുക്കുകയാണ്. 

പോസിറ്റീവായി ബാറ്റ് വീശി രഹാനെയും പൂജാരയും

മോശം ഫോമില്‍ തുടര്‍ന്നിരുന്ന രഹാനെയ്ക്കും പൂജാരയ്ക്കും വാന്‍ഡറേഴ്‌സിലെ രണ്ടാമത്തെ ഇന്നിങ്‌സ് നിര്‍ണായകമായിരുന്നു. സമ്മര്‍ദമുണ്ടെങ്കിലും പോസിറ്റീവ് ആയാണ് ഇരുവരും വാന്‍ഡറേഴ്‌സില്‍ ബാറ്റ് വീശിയത്. 

സൗത്ത് ആഫ്രിക്കയെ 229 റണ്‍സിന് ഓള്‍ഔട്ട് ആക്കിയെങ്കിലും ഓപ്പണര്‍മാരെ ഇന്ത്യക്ക് തുടരെ നഷ്ടമായിരുന്നു. രണ്ടാം ദിനം എട്ട് റണ്‍സ് എടുത്ത രാഹുലിനേയും 23 റണ്‍സ് എടുത്ത മായങ്കിനേയും ഇന്ത്യക്ക് നഷ്ടമായി. എന്നാല്‍ പൂജാരയ്ക്കും രഹാനെയ്ക്കും 100 റണ്‍സിന് മുകളില്‍ കണ്ടെത്താനായത് ഇന്ത്യക്ക് തുണയാവുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com