വാന്‍ഡറേഴ്‌സ് ടെസ്റ്റ്; ഇന്ത്യ 266 റണ്‍സിന് പുറത്ത്, സൗത്ത് ആഫ്രിക്കയ്ക്ക് 240 റണ്‍സ് വിജയ ലക്ഷ്യം

രണ്ട് സെഷനും രണ്ട് ദിനവും മുന്‍പില്‍ നില്‍ക്കെ സൗത്ത് ആഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 240 റണ്‍സ്
ഫോട്ടോ: ഐസിസി, ട്വിറ്റർ
ഫോട്ടോ: ഐസിസി, ട്വിറ്റർ

ജോഹന്നാസ്ബര്‍ഗ്: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 266 റണ്‍സിന് പുറത്ത്. 239  റണ്‍സിന്റെ രണ്ടാം ഇന്നിങ്‌സ് ലീഡ് ആണ് ഇന്ത്യക്കുള്ളത്. രണ്ട് സെഷനും രണ്ട് ദിനവും മുന്‍പില്‍ നില്‍ക്കെ സൗത്ത് ആഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 240 റണ്‍സ്. 

58 റണ്‍സ് എടുത്ത രഹാനെയാണ് വാന്‍ഡറേഴ്‌സില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റബാഡയും മാര്‍കോ ജന്‍സെനും എന്‍ഗിഡിയും
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 

മൂന്നാം ദിനം ആദ്യ സെഷന്റെ തുടക്കത്തില്‍ രഹാനെയും പൂജാരയും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. രഹാനെയും പൂജാരയും ബൗണ്ടറികളിലൂടെ സ്‌കോര്‍ ഉയര്‍ത്തി. 78 പന്തില്‍ നിന്ന് 8 ഫോറും ഒരു സിക്സും സഹിതം 58 റണ്‍സ് എടുത്താണ് രഹാനെ മടങ്ങിയത്. പൂജാര 86 പന്തില്‍ നിന്ന് 10 ഫോറോടെ 53 റണ്‍സ് നേടി.

രഹാനയെ റബാഡ മടക്കിയതിന് തൊട്ടുപിന്നാലെ പൂജാരയും വീണു. ഋഷഭ് പന്ത് മൂന്ന് പന്തില്‍ ഡക്കായി മടങ്ങി. റബാഡയാണ് ഈ മൂന്ന് വിക്കറ്റും വീഴ്ത്തിയത്. പിന്നാലെ 14 പന്തില്‍ നിന്ന് 16 റണ്‍സ് എടുത്ത് നിന്ന അശ്വിനെ എന്‍ഗിഡിയും മടക്കി. പിന്നാലെ വിഹാരിക്കൊപ്പം നിന്ന് ശാര്‍ദുല്‍ സ്‌കോര്‍ ചെയ്തു. 24 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സ് എടുത്താണ് ശാര്‍ദുല്‍ മടങ്ങിയത്. വിഹാരി 84 പന്തില്‍ നിന്ന് 40 റണ്‍സോടെ പുറത്താവാതെ നില്‍ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com