ജോക്കോവിച്ചിനെ വിമാനത്താവളത്തില്‍ തടഞ്ഞ് ഓസ്‌ട്രേലിയ, വിസ റദ്ദാക്കി; സെര്‍ബിയയിലേക്ക് തിരിച്ചയക്കും

സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് വിസ നിഷേധിച്ച് ഓസ്‌ട്രേലിയ
ജോക്കോവിച്ച് /ഫയല്‍ ചിത്രം
ജോക്കോവിച്ച് /ഫയല്‍ ചിത്രം

സിഡ്‌നി: സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് വിസ നിഷേധിച്ച് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ ഓപ്പണിനായി എത്തിയ ജോക്കോവിച്ചിന്റെ പ്രവേശന വിസ മെല്‍ബണ്‍ വിമാനത്താവളത്തില്‍ വെച്ച് ഓസ്‌ട്രേലിയ റദ്ദാക്കി. 

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്തതിനെ തുടര്‍ന്നാണ് ജോക്കോവിച്ചിനെതിരെ ഓസ്‌ട്രേലിയയുടെ നടപടി. കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കാത്ത വിധം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ രേഖകള്‍ ഇല്ലെങ്കില്‍ ജോക്കോവിച്ചിനെ തിരിച്ചയക്കും എന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു. 

മെല്‍ബണ്‍ വിമാനത്താവളത്തിലെത്തിയ ജോക്കോവിച്ചിനെ സെര്‍ബിയയിലേക്ക് തിരികെ അയക്കും. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ് എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസ് പറഞ്ഞു. രാജ്യത്തെ മരണ നിരക്ക് കുറച്ച് നിര്‍ത്തുന്നതില്‍ ഈ നിയന്ത്രണങ്ങള്‍ നിര്‍ണായകമാണ്. ആരും നിയമത്തിന് അതീതരല്ലെന്നും സ്‌കോട്ട് മോറിസന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com