നാല് ദിവസത്തിനുള്ളില്‍ റെഡിയാവും, കേപ്ടൗണില്‍ കോഹ്‌ലി കളിക്കുമെന്ന് രാഹുല്‍ ദ്രാവിഡ്‌

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ് വിരാട് കോഹ്‌ലി കളിക്കുമെന്ന് രാഹുല്‍ ദ്രാവിഡ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ജോഹന്നാസ്ബര്‍ഗ്: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ് വിരാട് കോഹ്‌ലി കളിക്കുമെന്ന് രാഹുല്‍ ദ്രാവിഡ്. നാല് ദിവസത്തിനുള്ളില്‍ കോഹ്‌ലി ഫിറ്റ്‌നസ് വീണ്ടെടുത്ത് കളിക്കാന്‍ പാകത്തിലാവും എന്നാണ് വാന്‍ഡറേഴ്‌സ് ടെസ്റ്റിന് പിന്നാലെ ദ്രാവിഡ് പ്രതികരിച്ചത്. 

കേപ്ടൗണിലെ ഏതാനും നെറ്റ് സെഷനോടെ കോഹ്‌ലി കളിക്കാന്‍ റെഡിയാവും. വാന്‍ഡറേഴ്‌സില്‍ ഫീല്‍ഡില്‍ ഇറങ്ങി ചെറുതായി കോഹ് ലി ഫിറ്റ്‌നസ് ടെസ്റ്റ് ചെയ്തു. ഞാന്‍ കേട്ടതില്‍ നിന്നും കോഹ് ലിയോട് സംസാരിച്ചതില്‍ നിന്നും മനസിലാവുന്നത് നാല് ദിവസത്തിനുള്ളില്‍ എല്ലാ അര്‍ഥത്തിലും ഫിറ്റ്‌നസ് വീണ്ടെടുക്കും എന്നാണ്, ദ്രാവിഡ്‌ പറഞ്ഞു. 

ആദ്യ ടെസ്റ്റില്‍ രാഹുല്‍ സെഞ്ചുറി നേടി. നമ്മള്‍ ജയിക്കുകയും ചെയ്തു

പരമ്പരയിലെ ഇന്ത്യയുടെ ബാറ്റിങ്ങിനെ കുറിച്ച് ചോദിച്ചപ്പോള്‍ രണ്ട് ടീമുകള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന വിക്കറ്റുകളിലാണ് കളിച്ചതെന്നാണ് ദ്രാവിഡ് പ്രതികരിച്ചത്. വാന്‍ഡറേഴ്‌സിലെ സൗത്ത് ആഫ്രിക്കയുടെ ഫോര്‍ത്ത് ഇന്നിങ്‌സ് ആയിരിക്കും പരമ്പരയിലെ അവരുടെ ഏറ്റവും മികച്ചത്. 

ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് പ്രയാസമായിരുന്നു. എന്നാല്‍ 55-60 റണ്‍സ് കണ്ടെത്തിയിരുന്നു എങ്കില്‍ അത് കളിയില്‍ വ്യത്യാസം വരുമായിരുന്നു. ബാറ്റിങ്ങില്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. ബാറ്റിങ്ങില്‍ മികച്ച തുടക്കം കണ്ടെത്തിയ ബാറ്റ്‌സ്മാന്മാര്‍ അവരുടെ സ്‌കോര്‍ 100ലേക്ക് എത്തിക്കേണ്ടിയിരുന്നു. ആദ്യ ടെസ്റ്റില്‍ രാഹുല്‍ സെഞ്ചുറി നേടി. നമ്മള്‍ ജയിക്കുകയും ചെയ്തു, ദ്രാവിഡ് ചൂണ്ടിക്കാണിക്കുന്നു.

രണ്ട് ഇന്നിങ്‌സിലും ഹനുമാ വിഹാരി നന്നായി കളിച്ചു. രണ്ടാം ഇന്നിങ്‌സില്‍ വിഹാരി നന്നായി ബാറ്റ് ചെയ്തു. മുന്‍പ് ശ്രേയസ് അയ്യര്‍ നന്നായി ബാറ്റ് ചെയ്തിരുന്നു. അവസരം ലഭിക്കുമ്പോള്‍ മികവ് കാണിക്കും എന്നാണ് ഇവരെല്ലാം തെളിയിക്കുന്നത്. വാന്‍ഡറേഴ്‌സില്‍ നമ്മുടെ ഭാഗത്ത് നിന്ന് അലംഭാവം ഉണ്ടായില്ല. അവസാന ഇന്നിങ്‌സില്‍ 250 പ്രതിരോധിക്കുക പ്രയാസമാണ് എന്ന് അറിയാമായിരുന്നു എന്നും ദ്രാവിഡ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com