ഹാഷിം അംലയെ ഓര്‍മിപ്പിക്കുന്നു പൂജാര, ടീമിലുള്ളത് അനുഗ്രഹം; കാരണങ്ങള്‍ ചൂണ്ടി മുന്‍ താരം

'ഹാഷിം അംലയുടെ ബാറ്റിങ് കാണുമ്പോള്‍ ഒരു ശാന്തത അനുഭവപ്പെടും. എല്ലാം നിയന്ത്രണവിധേയമാണെന്ന് തോന്നും'
ചേതേശ്വര്‍ പൂജാര/ഫോട്ടോ: പിടിഐ
ചേതേശ്വര്‍ പൂജാര/ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് പൂജാരയെ പ്രശംസയില്‍ മൂടി മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. പൂജാരയെ പോലൊരാള്‍ ടീമിലുള്ളത് അനുഗ്രഹമാണെന്നും ഗാവസ്‌കര്‍ പറഞ്ഞു. 

പൂജാരയെ നോക്കുമ്പോള്‍ എനിക്ക് ഹാഷിം അംലയെയാണ് ഓര്‍മ വരുന്നത്. ഹാഷിം അംലയുടെ ബാറ്റിങ് കാണുമ്പോള്‍ ഒരു ശാന്തത അനുഭവപ്പെടും. എല്ലാം നിയന്ത്രണവിധേയമാണെന്ന് തോന്നും. ഇന്ത്യയിലെ ടേണിങ് പിച്ചുകളില്‍ അംല ബാറ്റ് ചെയ്യുമ്പോള്‍ ഉള്‍പ്പെടെ ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെയാണ് നമുക്ക് അനുഭവപ്പെടുക. പൂജാരയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്, ഗാവസ്‌കര്‍ പറയുന്നു. 

പൂജാരയെ പോലൊരാള്‍ ഡ്രസ്സിങ് റൂമില്‍ ഉള്ളത് ഗുണം ചെയ്യും

ഡ്രസ്സിങ് റൂമില്‍ പൂജാരയെ പോലൊരു കളിക്കാരനുള്ളത് വലിയ വലിയ അനുഗ്രഹമാണ്. ഫീല്‍ഡില്‍ ചിലപ്പോള്‍ അങ്ങനെ ഒരാള്‍ വേണമെന്ന് നിര്‍ബന്ധമായിരിക്കില്ല. എന്നാല്‍ വളരെ അധികം സമ്മര്‍ദം നിറയുന്ന രാജ്യാന്തര ക്രിക്കറ്റില്‍ പൂജാരയെ പോലൊരാള്‍ ഡ്രസ്സിങ് റൂമില്‍ ഉള്ളത് ഗുണം ചെയ്യും. ഡ്രസ്സിങ് റൂമില്‍ സമ്മര്‍ദം നിറയുന്ന സമയം ശാന്തനായി നിന്ന് ഒരാള്‍ക്ക് അഭിപ്രായം പറയാന്‍ കഴിഞ്ഞാല്‍ അത് വലിയ വ്യത്യാസം കൊണ്ടുവരും എന്നും ഗാവസ്‌കര്‍ പറഞ്ഞു. 

വാന്‍ഡറേഴ്‌സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ പൂജാര അര്‍ധ ശതകം കണ്ടെത്തിയിരുന്നു. സ്‌ട്രൈക്ക്‌റേറ്റ് ഉയര്‍ത്താന്‍ ശ്രമിച്ചുള്ള ബാറ്റിങ് ആണ് ഇവിടെ പൂജാരയില്‍ നിന്ന് വന്നത്. രഹാനെയ്ക്ക് ഒപ്പം നിന്ന് ഇവിടെ സെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തിയെങ്കിലും ടീമിന് ജയം തൊടാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com