വിവോ ഇല്ല; ഇനി 'ടാറ്റ ഐപിഎല്‍'- ചൈനീസ് കമ്പനി പുറത്ത്

വിവോ ഇല്ല; ഇനി 'ടാറ്റ ഐപിഎല്‍'- ചൈനീസ് കമ്പനി പുറത്ത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ വിവോ പുറത്ത്. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ ടാറ്റയായിരിക്കും ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍. ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. 

രാജ്യത്ത് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി 2020ല്‍ വിവോയെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. പിന്നീട് കഴിഞ്ഞ സീസണിലാണ് അവര്‍ തിരികെ എത്തിയത്. അടുത്ത സീസണിലേക്ക് അവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കേണ്ടതില്ലെന്ന് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം ആയതോടെയാണ് ചൈനീസ് വമ്പന്‍മാര്‍ പുറത്തേക്കുള്ള വഴിയിലലെത്തിയത്. 

വിവോയും ബിസിസിഐയും തമ്മില്‍ 2018ലാണ് കരാര്‍ ഉണ്ടാക്കിയത്. 440 കോടിയുടെ കരാറാണ് ബിസിസിഐ കമ്പനിയുമായി ഒപ്പിട്ടത്. കരാര്‍ അനുസരിച്ച് 2023 വരെ അവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പില്‍ തുടരാം. ബിസിസിഐയുമായി പരസ്പര ധാരണയോടെയാണ് കമ്പനിയുടെ പിന്‍മാറ്റം. 

ഇത് ആദ്യമായാണ് ടാറ്റ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരാകുന്നത്. ഐപിഎല്‍ 15ാം അധ്യായത്തില്‍ കിരീടത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ടാറ്റയ്ക്കായിരിക്കും. കരാറിന്റെ മറ്റ് വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com