ടെസ്റ്റ് റാങ്കിങ്; മൂന്നാം സ്ഥാനം പിടിച്ച് സ്റ്റീവ് സ്മിത്ത്, 9ാം റാങ്ക് വിടാതെ കോഹ്‌ലി

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം പിടിച്ച് ഓസ്‌ട്രേലിയയുടെ വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്
ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്/ഫയൽ ചിത്രം
ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്/ഫയൽ ചിത്രം

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം പിടിച്ച് ഓസ്‌ട്രേലിയയുടെ വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിനെ നാലാം സ്ഥാനത്തേക്ക് മാറ്റിയാണ് സ്റ്റീവ് സ്മിത്ത് മൂന്നാം റാങ്ക് പിടിച്ചത്. 

ലാബുഷെയ്ന്‍ ഒന്നാം സ്ഥാനത്ത് തന്നെ നില്‍ക്കുന്നു. മൂന്നാം സ്ഥാനത്തേക്ക് സ്മിത്ത് വന്നതോടെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ രണ്ടും ഓസ്‌ട്രേലിയക്കാര്‍ കയ്യടക്കി. ആഷസിലെ നാലാം ടെസ്റ്റില്‍ സ്റ്റീവ് സ്മിത്ത് 67 റണ്‍സ് ഒന്നാം ഇന്നിങ്‌സില്‍ കണ്ടെത്തിയിരുന്നു. 

ജോ റൂട്ട് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ രണ്ടാം ടെസ്റ്റില്‍ കളിച്ചില്ലെങ്കിലും വിരാട് കോഹ്‌ലി റാങ്കിങ്ങിലെ ഒന്‍പതാം സ്ഥാനം നിലനിര്‍ത്തി. മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഫോമിലേക്ക് ഉയരുന്ന സൂചനകള്‍ കോഹ് ലി നല്‍കുന്നു. 79 റണ്‍സ് നേടിയാണ് കേപ്ടൗണില്‍ കോഹ് ലി പുറത്തായത്. 

രോഹിത് അഞ്ചാം സ്ഥാനം നിലനിര്‍ത്തി

മൂന്ന് ടെസ്റ്റുകളുടെ പരമ്പര നഷ്ടമായെങ്കിലും രോഹിത് അഞ്ചാം സ്ഥാനം നിലനിര്‍ത്തി. ആദ്യ പത്തില്‍ കോഹ്‌ലിയും രോഹിത്തും മാത്രമാണ് ഇന്ത്യന്‍ കളിക്കാരായുള്ളത്. ജോഹന്നാസ്ബര്‍ഗ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 96 റണ്‍സോടെ പുറത്താവാതെ നിന്ന ഡീന്‍ എല്‍ഗര്‍ ടോപ് 10ലേക്ക് എത്തി. 

ബൗളര്‍മാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ജാമിസണ്‍ നേട്ടമുണ്ടാക്കി. ആറ് സ്ഥാനങ്ങളില്‍ മുകളിലേക്ക് കയറി ജാമിസണ്‍ മൂന്നാം റാങ്കിലെത്തി. റബാഡയും ആന്‍ഡേഴ്‌സനും ഒരു സ്ഥാനം താഴേക്ക് ഇറങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com