നുണയനാണ്, എടുത്ത് പുറത്തു കളയാന്‍ ഓസ്‌ട്രേലിയക്ക് അധികാരമുണ്ട്: ഷെയ്ന്‍ വോണ്‍

'എക്കാലത്തേയും മികച്ച ടെന്നീസ് കളിക്കാരില്‍ ഒരാളാണ് ജോക്കോവിച്ച്. അതില്‍ ഒരു സംശയവും ഇല്ല'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സിഡ്‌നി: ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് എതിരെ ഓസ്‌ട്രേലിയന്‍ മുന്‍ താരം ഷെയ്ന്‍ വോണ്‍. ജോക്കോവിച്ചിനെ ഓസ്‌ട്രേലിയയില്‍ നിന്ന് നാടുകടത്താനുള്ള അധികാരം രാജ്യത്തിന് ഉണ്ടെന്ന് വോണ്‍ പ്രതികരിച്ചു. 

എക്കാലത്തേയും മികച്ച ടെന്നീസ് കളിക്കാരില്‍ ഒരാളാണ് ജോക്കോവിച്ച്. അതില്‍ ഒരു സംശയവും ഇല്ല. എന്നാല്‍ പ്രവേശന സമയത്ത് നല്‍കിയ വിവരങ്ങളില്‍ ജോക്കോവിച്ച് കള്ളം പറഞ്ഞു. കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞിട്ടും പൊതുപരിപാടികളില്‍ പങ്കെടുത്തു. ജോക്കോവിച്ചിനെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ ഓസ്‌ട്രേലിയക്ക് അധികാരമുണ്ട്, ഷെയ്ന്‍ വോണ്‍ പറയുന്നു. 

മൂന്ന് വര്‍ഷത്തേക്ക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതിനും വിലക്ക്‌

ജോക്കോവിച്ചിന്റെ വിസ ഓസ്‌ട്രേലിയ വീണ്ടും റദ്ദാക്കി. ഇമിഗ്രേഷന്‍ മന്ത്രിയുടെ സവിശേഷാധികാരം ഉപയോഗിച്ചാണ് ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കിയത്. മൂന്ന് വര്‍ഷത്തേക്ക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. വിസ റദ്ദാക്കിയതിന് എതിരെ അപ്പീല്‍ നല്‍കുമെന്ന് ജോക്കോവിച്ചിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി. 

തിങ്കളാഴ്ചയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡ്രോയില്‍ ജോക്കോവിച്ചിന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ഒന്നാം സീഡായ ജോക്കോവിച്ച് ആദ്യ റൗണ്ടില്‍ സെര്‍ബിയയുടെ തന്നെ മിയോമിര്‍ കെച്മനോവിച്ചിനെയാണ് നേരിടേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com