'ഈ കോഹ്‌ലിയെ മാതൃകയാക്കാനാവില്ല, പക്വതയില്ലാത്ത പെരുമാറ്റം'; വിമര്‍ശനം ശക്തം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2022 11:01 AM  |  

Last Updated: 14th January 2022 11:01 AM  |   A+A-   |  

virat_kohli_south_africa

ഫോട്ടോ: ട്വിറ്റർ

 

ന്യൂഡല്‍ഹി: കേപ്ടൗണ്‍ ടെസ്റ്റിന്റെ മൂന്നാം ദിനം ഡീന്‍ എല്‍ഗറിന്റെ ഡിആര്‍എസിന് പിന്നാലെ ഇന്ത്യന്‍ ടീം പ്രതികരിച്ച വിധത്തില്‍ വിമര്‍ശനം ശക്തമാവുന്നു. പക്വതയില്ലാത്ത പെരുമാറ്റമാണ് കോഹ് ലിയില്‍ നിന്നുണ്ടായത് എന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍ വിമര്‍ശിക്കുന്നു. 

കോഹ് ലിയുടെ പെരുമാറ്റം മോശമായിപ്പോയി. സ്റ്റംപ് മൈക്കിന് അടുത്തേക്ക് ചെന്ന് ഈ വിധം പ്രതികരിക്കുക, പക്വതയില്ലാത്ത പ്രവര്‍ത്തിയാണ് അത്. ഒരു ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇതല്ല. സാങ്കേതികവിദ്യ നമ്മുടെ കയ്യിലല്ല, ഗംഭീര്‍ പറയുന്നു.

ഡീന്‍ എല്‍ഗര്‍ ഈ വിധം പ്രതികരിച്ചോ?

''ലെഗ് സൈഡിലെ ക്യാച്ചിലെ അപ്പീലില്‍ ഡീന്‍ എല്‍ഗര്‍ ഇങ്ങനെ ആയിരുന്നില്ല പ്രതികരിച്ചത്. മായങ്ക് അഗര്‍വാളിന്റെ അപ്പീലിന്റെ സമയം നമ്മുടെ ആദ്യ കാഴ്ചയില്‍ ഔട്ട് ആണെന്ന് തോന്നും, പക്ഷേ എല്‍ഗര്‍ നിങ്ങളിപ്പോള്‍ പ്രതികരിച്ചത് പോലെയല്ല പെരുമാറിയത്.'' 

''ഹൃദയം കൊടുത്താണ് കോഹ്‌ലി കളിക്കുന്നത് എന്നതുള്‍പ്പെടെയുള്ള വാദങ്ങളൊന്നും ഇവിടെ പ്രസക്തമല്ല. ഇവിടെ കോഹ്‌ലിയുടെ പ്രതികരണം. അതിരുവിട്ടു. ഈ വിധമുള്ള കോഹ് ലിയെ മാതൃകപുരുഷനാക്കാന്‍ സാധിക്കില്ല. വളര്‍ന്നു വരുന്ന ഒരു കളിക്കാരനും ഇത്തരം പെരുമാറ്റം കാണാന്‍ ആഗ്രഹിക്കില്ല.'' 

ടെസ്റ്റിന്റെ ഫലം എന്തുമാകട്ടെ. ഒരു ടെസ്റ്റ് ക്യാപ്റ്റനില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത് അതല്ല. ഈ വിഷയത്തില്‍ രാഹുല്‍ ദ്രാവിഡ് കോഹ് ലിയോട് സംസാരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. ദ്രാവിഡിനെ പോലൊരു ക്യാപ്റ്റന്‍ ഒരിക്കലും ഈ വിധം പെരുമാറില്ല, ഗംഭീര്‍ പറഞ്ഞു.