'ഇന്ത്യ കളി മറന്നു', ഡിആര്‍എസ് വിവാദം സഹായിച്ചതായി സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍

മൂന്നാം ടെസ്റ്റില്‍ ഡിആര്‍എസ് വിവാദത്തിന് ഇടയില്‍ ഇന്ത്യ കളി മറന്നതായി സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കേപ്ടൗണ്‍: മൂന്നാം ടെസ്റ്റില്‍ ഡിആര്‍എസ് വിവാദത്തിന് ഇടയില്‍ ഇന്ത്യ കളി മറന്നതായി സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍. ടെസ്റ്റ് ക്രിക്കറ്റ് മുന്‍പില്‍ വെക്കുന്ന വൈകാരികതയിലേക്കാണ് ഇന്ത്യന്‍ ടീം തിരിഞ്ഞത് എന്നും ഡീന്‍ എല്‍ഗര്‍ പറയുന്നു. 

ഡിആര്‍എസ് വിവാദത്തിലൂടെ ഞങ്ങള്‍ക്ക് കുറച്ച് സമയം ലഭിച്ചു. കൂടുതല്‍ സ്വതന്ത്രമായി റണ്‍സ് കണ്ടെത്താനായി. വിജയ ലക്ഷ്യത്തിലേക്ക് അങ്ങനെ കൂടുതല്‍ അടുത്തു. കാര്യങ്ങളെല്ലാം ഞങ്ങളുടെ കയ്യില്‍ നിന്നു. യഥാര്‍ഥ്യത്തില്‍ അവര്‍ അവിടെ കളി മറന്നു എന്നും സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ പറയുന്നു. 

കാര്യങ്ങള്‍ തങ്ങളുടെ വഴിക്ക് നടക്കാതെ വരുമ്പോഴാണ് അങ്ങനെ പെരുമാറുക

ഡിആര്‍എസുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ ഇഷ്ടപ്പെട്ടു എന്നാണ് എല്‍ഗറിന്റെ പ്രതികരണം. സമ്മര്‍ദത്തിലേക്ക് ടീം വീണ് പോകുമ്പോഴും കാര്യങ്ങള്‍ തങ്ങളുടെ വഴിക്ക് നടക്കാതെ വരുമ്പോഴുമാണ് അങ്ങനെ പെരുമാറുക. ഇവിടെ ഞങ്ങള്‍ സന്തുഷ്ടരാണ്. മൂന്ന്, നാല് ദിനങ്ങളില്‍ ബൗളര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ഇടത്ത് ബാറ്റിങ് മികവ് കാണിക്കാന്‍ ഞങ്ങള്‍ക്കായി എന്നും എല്‍ഗര്‍ പറഞ്ഞു. 

മൂന്നാം ടെസ്റ്റില്‍ ഡിആര്‍എസില്‍ തേര്‍ഡ് അമ്പയറുടെ തീരുമാനമാണ് ഇന്ത്യന്‍ കളിക്കാരെ പ്രകോപിപ്പിച്ചത്. പിന്നാലെ സ്റ്റംപ് മൈക്കില്‍ ചെന്ന് കോഹ് ലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി. നിങ്ങളുടെ ടീം പന്തില്‍ തിളക്കം കൂട്ടുമ്പോഴും നോക്കണം, എതിരാളികളെ മാത്രം ശ്രദ്ധിച്ചാല്‍ പോര എന്നായിരുന്നു കോഹ് ലിയുടെ വാക്കുകള്‍. ഒരു രാജ്യം 11 കളിക്കാര്‍ക്ക് എതിരെ എന്നാണ് രാഹുല്‍ സ്റ്റംപ് മൈക്കില്‍ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com