'ഗുണ്ടപ്പ വിശ്വനാഥിനെ ഓര്‍മ വരുന്നു', കീഗന്‍ പീറ്റേഴ്‌സനിലേക്ക് ചൂണ്ടി രവി ശാസ്ത്രി

'ഒരു ലോകോത്തര താരം വളര്‍ന്നു വന്നുകൊണ്ടിരിക്കുകയാണ്. കുട്ടിക്കാലത്തെ എന്റെ ഹീറോ ഗുണ്ടപ്പ വിശ്വനാഥിനെ ഓര്‍മ വരുന്നു'
രവി ശാസ്ത്രി, കീഗന്‍ പീറ്റേഴ്‌സന്‍/ഫോട്ടോ: ട്വിറ്റര്‍
രവി ശാസ്ത്രി, കീഗന്‍ പീറ്റേഴ്‌സന്‍/ഫോട്ടോ: ട്വിറ്റര്‍
Updated on
1 min read

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കന്‍ താരം കീഗന്‍ പീറ്റേഴ്‌സനെ പ്രശംസയില്‍ മൂടി രവി ശാസ്ത്രി. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ താരമായതിന് പിന്നാലെ ഇന്ത്യന്‍ മുന്‍ താരം ഗുണ്ടപ്പ വിശ്വനാഥിനോടാണ് ശാസ്ത്രി കീഗന്‍ പീറ്റേഴ്‌സനെ താരതമ്യപ്പെടുത്തുന്നത്. 

കീഗന്‍ പീറ്റേഴ്‌സന്‍. കെപി എന്നത് നല്ല ചുരുക്കപ്പേരാണ്. ഒരു ലോകോത്തര താരം വളര്‍ന്നു വന്നുകൊണ്ടിരിക്കുകയാണ്. കുട്ടിക്കാലത്തെ എന്റെ ഹീറോ ഗുണ്ടപ്പ വിശ്വനാഥിനെ ഓര്‍മ വരുന്നു, ട്വിറ്ററില്‍ രവി ശാസ്ത്രി കുറിച്ചു. 

ഇന്ത്യക്കായി 91 ടെസ്റ്റുകളും 25 ഏകദിനങ്ങളും കളിച്ച താരമാണ് ഗുണ്ടപ്പ വിശ്വനാഥ്. സ്‌ക്വയര്‍ കട്ട് കളിക്കുന്നതിലെ ഗുണ്ടപ്പയുടെ കൈക്കുഴ വഴക്കം ക്രിക്കറ്റ് ലോകത്തെ അന്ന് വിസ്മയിപ്പിച്ചിരുന്നു. കീഗന്‍ പീറ്റേഴ്‌സനും റിസ്റ്റി പ്ലേയറാണ്. 

ഇന്ത്യക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്ന് 276 റണ്‍സ് ആണ് കീഗന്‍ പീറ്റേഴ്‌സന്‍ കണ്ടെത്തിയത്. നിര്‍ണായകമായ മൂന്ന് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com