'അത് എന്റെ ജോലിയല്ല'; പൂജാര, രഹാനെ എന്നിവരുടെ ഭാവിയില്‍ കോഹ്‌ലി

പൂജാര, രഹാനെ എന്നിവരുടെ ഭാവി തീരുമാനിക്കുക എന്നത് തന്റെ ജോലിയല്ലെന്ന് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കേപ്ടൗണ്‍: പൂജാര, രഹാനെ എന്നിവരുടെ ഭാവി തീരുമാനിക്കുക എന്നത് തന്റെ ജോലിയല്ലെന്ന് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ഇരുവര്‍ക്കും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാത്തതില്‍ ചോദ്യം ഉയര്‍ന്നപ്പോഴാണ് കോഹ്‌ലിയുടെ പ്രതികരണം. 

ബാറ്റിങ്ങില്‍ നമ്മള്‍ മെച്ചപ്പെടണം. അതില്‍ നിന്ന് ഒളിച്ചോടാനാവില്ല. ഭാവിയില്‍ എന്താവും സംഭവിക്കുക എന്ന് ഇവിടെ ഇരുന്ന് എനിക്ക് പറയാനാവില്ല. ഇവിടെ ഇരുന്ന് എനിക്കത് ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. സെലക്ടര്‍മാരോടാണ് നിങ്ങള്‍ ചോദിക്കേണ്ടത് അവരുടെ മനസില്‍ എന്താണെന്ന്. അല്ലാതെ അത് എന്റെ ജോലിയല്ല, കോഹ് ലി പറയുന്നു. 

പൂജാരയേയും രഹാനയേയും പിന്തുണയ്ക്കും

മുന്‍പും ഞാന്‍ പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറയുന്നു, പൂജാര, രഹാനെ എന്നി കളിക്കാരെ ഞങ്ങള്‍ പിന്തുണയ്ക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ അവര്‍ ടീമിന് വേണ്ടി നല്‍കിയ കാര്യങ്ങള്‍ പരിഗണിച്ചാണ് അത്. പല നിര്‍ണായക ഘട്ടങ്ങളിലും അവര്‍ ടീമിനെ രക്ഷിച്ചിട്ടുണ്ട്. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും നിര്‍ണായക കൂട്ടുകെട്ട് കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞു. പൊരുതാവുന്ന ടോട്ടല്‍ നമുക്ക് അവിടെ ലഭിച്ചത് അതിലൂടെയാണ്, കോഹ് ലി ചൂണ്ടിക്കാണിക്കുന്നു. 

ടീം എന്ന നിലയില്‍ ഇത്തരം പ്രകടനങ്ങളാണ് ഞങ്ങള്‍ നോക്കുന്നത്. സെലക്ടര്‍മാരുടെ മനസില്‍ എന്താണെന്നോ അവര്‍ എന്താണ് തീരുമാനിക്കുക എന്നതിലോ എനിക്ക് ഇവിടെ ഇരുന്ന് ഇപ്പോള്‍ അഭിപ്രായം പറയാനാവില്ല എന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com