ഒരു ഇന്ത്യന്‍ താരവും ഇല്ല; ഏകദിന ടീം ഓഫ് ദി ഇയര്‍ പ്രഖ്യാപിച്ച് ഐസിസി; ബാബര്‍ നായകന്‍

ഒരു ഇന്ത്യന്‍ താരവും ഇല്ല; ഏകദിന ടീം ഓഫ് ദി ഇയര്‍ പ്രഖ്യാപിച്ച് ഐസിസി; ബാബര്‍ നായകന്‍
ബാബർ അസം/ ട്വിറ്റർ ‍
ബാബർ അസം/ ട്വിറ്റർ ‍

ദുബായ്: 2021ലെ മികച്ച ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഐസിസി. ഒരു ഇന്ത്യന്‍ താരത്തിനും ഐസിസിയുടെ ഏകദിന ടീം ഓഫ് ദി ഇയറില്‍ ഇടം ലഭിച്ചില്ല. പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ആണ് 2021ലെ ഏകദിന ടീമിന്റെ നായകന്‍. 

2004ല്‍ ഈ പുരസ്‌കാരം നല്‍കാന്‍ തുടങ്ങിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരവും ഇല്ലാതെ വണ്‍ ഡേ ടീം ഓഫ് ദി ഇയര്‍ പ്രഖ്യാപിക്കുന്നത്. മത്സരങ്ങള്‍ കുറവായതും ഇന്ത്യക്ക് തിരിച്ചടിയായി. 2021ല്‍ ആകെ ആറ് ഏകദിന മത്സരങ്ങളാണ്  ഇന്ത്യ കൡച്ചത്. മൂന്ന് വീതം മത്സരങ്ങള്‍ ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകള്‍ക്കെതിരെ ആയിരുന്നു. 

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ് ടീമുകളില്‍ നിന്നും ഇത്തവണ ഒരു താരവും ഇല്ല. പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകളിലെ താരങ്ങലാണ് ടീം ഓഫ് ദി ഇയറില്‍ ഇടം പിടിച്ചത്. 

പാക് ടീമില്‍ നിന്ന് ബാബറിന് പുറമെ ഓപ്പണര്‍ ഫഖര്‍ സമാനും ടീമിലുണ്ട്. ബംഗ്ലാദേശില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹീം, ഓള്‍റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്‍, പേസര്‍ മുസ്താഫിസുര്‍ റഹ്മാന്‍ എന്നിവരാണ് ഇടം കണ്ടത്. ശ്രീലങ്കന്‍ ടീമില്‍ നിന്ന് വാനിന്ദു ഹസരങ്ക, പേസ് ഓള്‍റൗണ്ടര്‍ ദുഷ്മന്ത ചമീര എന്നിവരാണുള്ളത്. 

ഓപ്പണര്‍ ജന്നെമന്‍ മാലന്‍, റസി വാന്‍ ഡെര്‍ ഡസ്സന്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന്. അയര്‍ലന്‍ഡില്‍ നിന്ന് പോള്‍ സ്റ്റിര്‍ലിങ്, ഇന്ത്യന്‍ വംശജന്‍ സിമി സിങ് എന്നിവരാണ് ഇടം കണ്ടത്. 

ടീം ഓഫ് ദി ഇയര്‍: ബാബര്‍ അസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, മുഷ്ഫിഖര്‍ റഹീം, ഷാകിബ് അല്‍ ഹസന്‍, മുസ്താഫിസുര്‍ റഹ്മാന്‍, വാനിന്ദു ഹസരങ്ക, ദുഷ്മന്ത ചമീര, ജന്നെമന്‍ മാലന്‍, സി വാന്‍ ഡെര്‍ ഡസ്സന്‍, പോള്‍ സ്റ്റിര്‍ലിങ്, സിമി സിങ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com