ഐപിഎല്ലിലേക്ക്‌ ക്രിസ് ഗെയ്ല്‍ ഇല്ല; താര ലേലത്തിന് ശ്രീശാന്തും, അടിസ്ഥാന വില 50 ലക്ഷം 

ഐപിഎല്‍ താര ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്ത് ഇന്ത്യയുടെ മലയാളി പേസര്‍ എസ് ശ്രീശാന്ത്
എസ് ശ്രീശാന്ത്/ ഫയല്‍ ചിത്രം
എസ് ശ്രീശാന്ത്/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഐപിഎല്‍ താര ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്ത് ഇന്ത്യയുടെ മലയാളി പേസര്‍ എസ് ശ്രീശാന്ത്. 50 ലക്ഷം രൂപ അടിസ്ഥാന വിലയായാണ് ശ്രീശാന്തിന്റെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ സീസണിലും ശ്രീശാന്ത് തന്റെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ താര ലേലത്തിന് പരിഗണിക്കുന്ന കളിക്കാരുടെ അന്തിമ പട്ടികയിലേക്ക് എത്താന്‍ കഴിഞ്ഞില്ല. 1214 ക്രിക്കറ്റ് കളിക്കാരാണ് ഐപിഎല്‍ താര ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 49 കളിക്കാരുടെ അടിസ്ഥാന വില 2 കോടി രൂപയാണ്. 

2 കോടി അടിസ്ഥാന വിലയായ ഇന്ത്യന്‍ താരങ്ങള്‍

ആര്‍ അശ്വിന്‍, ചഹല്‍, ദീപക് ചഹര്‍, ശിഖര്‍ ധവാന്‍,ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, ഇഷന്‍ കിഷന്‍, ഭുവനേശ്വര്‍ കുമാര്‍, ദേവ്ദത്ത് പടിക്കല്‍, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍, സുരേഷ് റെയ്‌ന, റായിഡു, മുഹമ്മദ് ഷമി, ശര്‍ദുല്‍ താക്കൂര്‍, റോബിന്‍ ഉത്തപ്പ, ഉമേശ് യാദവ്

രണ്ട് കോടി അടിസ്ഥാന വിലയായ വിദേശ കളിക്കാര്‍

മുജീബ് സദ്രന്‍, അഷ്ടണ്‍ അഗര്‍, കോല്‍ട്ടര്‍ നൈല്‍, കമിന്‍സ്, ഹെയ്‌സല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ, ഷക്കീബ് അല്‍ഹസന്‍, മുസ്താഫിസൂര്‍ റഹ്മാന്‍, സാം ബില്ലിങ്‌സ്, സഖ്വിബ് മഹ്മൂദ്, ക്രിസ് ജോര്‍ദാന്‍, ക്രെയ്ഗ് ഒവര്‍ടണ്‍, ആദില്‍ റാഷിദ്, ജേസന്‍ റോയ്, ജെയിംസ് വിന്‍സ്, ഡേവിഡ് വില്ലേ, മാര്‍ക്ക് വുഡ്, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍, ഡികോക്ക്, ഡുപ്ലസിസ്, റബാഡ, ഇമ്രാന്‍ താഹിര്‍, ഫാബിയാന്‍ അലന്‍, ഡ്വെയ്ന്‍ ബ്രാവോ, ഇവിന്‍ ലെവിസ്, ഓഡെന്‍ സ്മിത്ത്. 

1.5 കോടി അടിസ്ഥാന് വിലയുള്ള കളിക്കാര്‍ 

അമിത് മിശ്ര, ഇഷാന്ത് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, ആരോണ്‍ ഫിഞ്ച്, ക്രിസ് ലിന്‍, നഥാന്‍ ലിയോണ്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ജോണി ബെയര്‍സ്‌റ്റോ, അലക്‌സ് ഹെയ്ല്‍്‌സ്, മോര്‍ഗന്‍, ഡേവിഡ് മലന്‍, ആദം മില്‍നെ, കോളിന്‍ മണ്‍റോ, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്പ്‌സ്, ടിം സൗത്തി, കോളിന്‍ ഇന്‍ഗ്രാം, ഹെറ്റ്മയര്‍, ജേസന്‍ ഹോള്‍ഡര്‍, നിക്കോളാസ് പൂരന്‍. 

താരലേലത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ 

മിച്ചല്‍ സ്റ്റാര്‍ക്, സാം കറാന്‍, ബെന്‍ സ്റ്റോക്ക്‌സ്, ക്രിസ് ഗെയ്ല്‍, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്‌സ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com