ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരം, കോഹ്‌ലിക്കൊപ്പം കട്ടയ്ക്ക് കെഎല്‍ രാഹുല്‍ 

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരം എന്ന നേട്ടത്തില്‍ വിരാട് കോഹ്‌ലിക്കൊപ്പം എത്തി കെഎല്‍ രാഹുല്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരം എന്ന നേട്ടത്തില്‍ വിരാട് കോഹ്‌ലിക്കൊപ്പം എത്തി കെഎല്‍ രാഹുല്‍. 17 കോടി രൂപയ്ക്ക് ക്യാപ്റ്റനായി രാഹുലിനെ ലഖ്‌നൗ സ്വന്തമാക്കിയതോടെയാണ് ഇത്. 

2018 ഐപിഎല്‍ സീസണിലേക്കായി 17 കോടി രൂപയ്ക്കാണ് വിരാട് കോഹ്‌ലിയെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമില്‍ നിലനിര്‍ത്തിയത്. രാഹുല്‍ പഞ്ചാബ് ടീമിലേക്ക് എത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രണ്ട് സീസണുകളില്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനായിരുന്നു രാഹുല്‍. 

94 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 3273 റണ്‍സ് ആണ് രാഹുല്‍ സ്‌കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 47ന് മുകളില്‍. കഴിഞ്ഞ നാല് ഐപിഎല്‍ സീസണിലും 550ന് മുകളില്‍ റണ്‍സ് കണ്ടെത്താന്‍ രാഹുലിന് കഴിഞ്ഞിട്ടുണ്ട്. 

രാഹുലിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചതിന് പുറമെ രണ്ട് കളിക്കാരെ കൂടി താര ലേലത്തിന് മുന്‍പായി ലഖ്‌നൗ സ്വന്തമാക്കിയിട്ടുണ്ട്. 9.2 കോടി രൂപയ്ക്ക് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ സ്‌റ്റൊയ്‌നിസ്. 4 കോടി രൂപയ്ക്ക് രവി ബിഷ്‌നോയ്. 59.89 കോടി രൂപയുമായാണ് ലഖ്‌നൗ താര ലേലത്തിന് ഇറങ്ങുക.

ഹര്‍ദിക് പാണ്ഡ്യക്ക് 15 കോടി

ഹര്‍ദിക് പാണ്ഡ്യയെ 15 കോടി രൂപയ്ക്ക് സ്വന്തമാക്കിയതിന് പുറമെ റാഷിദ് ഖാനേയും അഹമ്മദാബാദ് ടീമിലെത്തിച്ചു. 15 കോടി രൂപയാണ് റാഷിദിന്റേയും പ്രതിഫലം. ശുഭ്മാന്‍ ഗില്‍ ആണ് അഹമ്മദാബാദ് സ്വന്തമാക്കിയ മൂന്നാമത്തെ താരം. എട്ട് കോടി രൂപയ്ക്കാണ് ഗില്‍ പുതിയ ഫ്രാഞ്ചൈസിയിലേക്ക് പോകുന്നത്.

1214 കളിക്കാരാണ് ഐപിഎല്‍ താര ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 896 ഇന്ത്യന്‍ കളിക്കാരും 318 വിദേശ കളിക്കാരും ഉള്‍പ്പെടുന്നു. 27 കളിക്കാരെയാണ് വിവിധ ഫ്രാഞ്ചൈസികള്‍ താര ലേലത്തിന് മുന്‍പായി ടീമില്‍ നിലനിര്‍ത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com