താരങ്ങള്‍ക്ക് കൂട്ടത്തോടെ കോവിഡ്; വനിതാ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ ഇന്നത്തെ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറി

താരങ്ങള്‍ക്ക് കൂട്ടത്തോടെ കോവിഡ്; വനിതാ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ ഇന്നത്തെ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ടീമില്‍ കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ എഎഫ്‌സി വനിതാ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിലെ ഇന്നത്തെ മത്സരത്തില്‍ നിന്ന് ഇന്ത്യന്‍ ടീം പിന്‍മാറി. ചൈനീസ് തായ്‌പേയ് ടീമിനെതിരായ പോരാട്ടത്തില്‍ നിന്നാണ് ടീമിന്റെ പിന്‍മാറ്റം. 

ടീമിലെ നിരവധി താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പിന്‍മാറ്റം. കളിക്കാന്‍ 13 താരങ്ങളെ സജ്ജമാക്കാണമെന്നാണ് നിയമം. 11 താരങ്ങളെ പ്ലെയിങ് ഇലവനിലും രണ്ട് താരങ്ങലെ റിസര്‍വായി നിര്‍ത്തണം. പല താരങ്ങള്‍ക്കും പരിശോധനാ ഫലം പോസിറ്റീവായതോടെ താരങ്ങളെ ഇറക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പിന്‍മാറ്റം. മത്സരത്തിന് ഒരു മണിക്കൂര്‍ മുന്‍പാണ് ടീം അധികൃതര്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതായി വെളിപ്പെടുത്തിയത്. 

മത്സരത്തിനായി ചൈനീസ് തായ്‌പേയ് താരങ്ങള്‍ ഗ്രൗണ്ടില്‍ ഇറങ്ങി വാം അപ്പ് തുടങ്ങിയിരുന്നു. പിന്നാലെയായിരുന്നു ഇന്ത്യന്‍ ടീമിന്റെ പിന്‍മാറ്റം. ബുധനാഴ്ച ചൈനയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ പോരാട്ടവും നടക്കുമോ എന്ന കാര്യം ഇതോടെ സംശയത്തിലായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com