ക്വിന്റണ്‍ ഡി കോക്കിന് സെഞ്ച്വറി; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലേക്ക്

ക്വിന്റണ്‍ ഡി കോക്കിന് സെഞ്ച്വറി; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലേക്ക്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കേപ് ടൗണ്‍: ഇന്ത്യക്കെതിരായ മൂന്നാം ഏകദിന പോരാട്ടത്തില്‍ മികച്ച ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലേക്ക്. 34 ഓവര്‍ പിന്നിടുമ്പോള്‍ ആതിഥേയര്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെന്ന നിലയിലാണ്. 

ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ച്വറിക്കരുത്തിലാണ് ദക്ഷിണാഫ്രിക്ക മുന്നേറുന്നത്. 130 പന്തുകൾ നേരിട്ട് 12 ഫോറുകളും രണ്ട് സിക്സും സഹിതം 124 റൺസെത്ത ഡി കോക്കിനെ ബുമ്റയാണ് മടക്കിയത്. ധവാന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. അര്‍ധ സെഞ്ച്വറിയുമായി റസ്സി വാന്‍ ഡെര്‍ ഡസ്സനും ഡി കോക്കിന് പിന്തുണയുമായി ക്രീസിലുണ്ട്. 53 പന്തുകള്‍ നേരിട്ട് താരം നാല് ഫോറും ഒരു സിക്‌സും സഹിതം 50 റണ്‍സെടുത്ത് ബാറ്റിങ് തുടരുന്നു.

ടോസ് നേടി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിന് വിടുകയായിരുന്നു. തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മികവോടെ തുടങ്ങിയെങ്കിലും ക്വിന്റണ്‍ ഡി കോക്ക്- ഡസ്സന്‍ സഖ്യം ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. 

ഓപ്പണര്‍ ജന്നേമന്‍ മാലന്‍ (ഒന്ന്), ക്യാപ്റ്റന്‍ ടെംബ ബവുമ (എട്ട്), എയ്ഡന്‍ മാര്‍ക്രം (15) എന്നിവരാണ് പുറത്തായത്. 
എന്നിവരാണ് പുറത്തായത്. മാലനെ ദീപക് ചഹര്‍ ഋഷഭ് പന്തിന്റെ കൈകളില്‍ എത്തിച്ചപ്പോള്‍ ടെംബ ബവുമയെ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ റണ്ണൗട്ടാക്കുകയായിരുന്നു. മാര്‍ക്രത്തേയും ചഹര്‍ മടക്കി. 

'വൈറ്റ് വാഷ്' ഒഴിവാക്കുകയെന്ന ലക്ഷ്യവുമായാണ് ഇന്ത്യ മൂന്നാം ഏകദിനത്തിന് ഇറങ്ങിയത്. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ് പരമ്പര അടിയറവു വച്ച ഇന്ത്യ, നാല് മാറ്റങ്ങളുമായാണ് ഇന്ന് ഇറങ്ങുന്നത്. വെങ്കടേഷ് അയ്യര്‍, രവിചന്ദ്രന്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കു പകരം സൂര്യകുമാര്‍ യാദവ്, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചഹര്‍ എന്നിവര്‍ ടീമിലെത്തി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഒരു മാറ്റമുണ്ട്. ടബ്‌രസ് ഷംസിക്കു പകരം ഡ്വെയിന്‍ പ്രിട്ടോറിയസ് ടീമിലെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com