എവര്‍ട്ടന് ഇനി ലംപാര്‍ഡ് തന്ത്രമോതും; പരിശീലകനായി വീണ്ടും പ്രീമിയര്‍ ലീഗിലേക്ക്

എവര്‍ട്ടന് ഇനി ലംപാര്‍ഡ് തന്ത്രമോതും; പരിശീലകനായി വീണ്ടും പ്രീമിയര്‍ ലീഗിലേക്ക്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: മുന്‍ ചെല്‍സി പരിശീലകന്‍ ഫ്രാങ്ക് ലംപാര്‍ഡ് ഇനി എവര്‍ട്ടനായി തന്ത്രമോതും. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട റാഫേല്‍ ബെനിറ്റസിന്റെ പകരക്കാരനായാണ് മുന്‍ ഇംഗ്ലണ്ട് താരം കൂടിയായ ലംപാര്‍ഡിന്റെ വരവ്. രണ്ടര വര്‍ഷത്തെ കരാറിലാണ് ലംപാര്‍ഡ് എവര്‍ട്ടന്‍ പരിശീലകനാകുന്നത്. 

ലംപാര്‍ഡിനെ നിയമിച്ച വിവരം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലംപാര്‍ഡിനൊപ്പം ഡങ്കന്‍ ഫെര്‍ഗൂസന്‍, വിറ്റോര്‍ പെരേര എന്നിവരും ക്ലബിന്റെ പരിഗണനയിലുണ്ടായിരുന്നു. ഇരുവരേയും പിന്തള്ളിയാണ് ലംപാര്‍ഡിനെ നിയമിക്കാന്‍ ക്ലബ് തീരുമാനിച്ചത്. 

ചെല്‍സിയില്‍ നിന്ന് പുറത്താക്കപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷമാണ് ലംപാര്‍ഡ് പ്രീമിയര്‍ ലീഗില്‍ പരിശീലക സ്ഥാനത്ത് തിരിച്ചെത്തുന്നത്. മുന്‍പ് ഡര്‍ബി കൗണ്ടിയേയും പരിശീലിപ്പിച്ചിട്ടുണ്ട്. നിലവില്‍ 16ാം സ്ഥാനത്തുള്ള ക്ലബിനെ ആദ്യ പത്തിലെങ്കിലും ഫിനിഷ് ചെയിപ്പിക്കുക എന്നത് തന്നെയാകും ലംപാര്‍ഡിന് മുന്നിലുള്ള വലിയ വെല്ലുവിളി. 

എവര്‍ട്ടന്‍ പോലെ ഏറെ ചരിത്രമുള്ള ക്ലബിന്റെ കോച്ചാകുന്നത് അഭിമാനകരമാണെന്ന് ലംപാര്‍ഡ് പ്രതികരിച്ചു. ക്ലബിനൊപ്പം പോരാട്ടത്തിനായി താന്‍ അക്ഷമയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

കാര്‍ലോ ആന്‍സലോട്ടി റയല്‍ മാഡ്രിഡ് പരിശീകനായി പോയതോടെയാണ് എവര്‍ട്ടന്‍ ബെനിറ്റസിനെ തട്ടകത്തില്‍ എത്തിച്ചത്. എന്നാല്‍ സീസണില്‍ ടീമിന്റെ പ്രകടനം ദയനീയമായിരുന്നു. 13 മത്സരങ്ങളില്‍ ഒറ്റത്തവണയാണ് ടീം വിജയം അറിഞ്ഞത്. ഇതോടെയാണ് അദ്ദേഹത്തിന്റെ കസേര തെറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com