'കഞ്ചാവ് വലിച്ചാണോ ടീമിനെ സെലക്ട് ചെയ്യുന്നത്?' സഞ്ജുവിനെ തഴഞ്ഞതില്‍ കലിപ്പിച്ച് ആരാധകര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2022 10:32 AM  |  

Last Updated: 01st July 2022 10:33 AM  |   A+A-   |  

sanju_samson

സഞ്ജു സാംസണ്‍/ബിസിസിഐ, ട്വിറ്റര്‍

 

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സഞ്ജു സാംസണിനെ തഴഞ്ഞതിനെതിരെ ആരാധകര്‍. ഇംഗ്ലണ്ടിനെതിരായ മൂന്ന് ട്വന്റി20യുടെ പരമ്പരയില്‍ ആദ്യ ട്വന്റി20ക്കുള്ള ടീമില്‍ മാത്രമാണ് സഞ്ജു ഇടം നേടിയത്.  

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് കളിക്കുന്ന താരങ്ങള്‍ക്ക് ആദ്യ ട്വന്റി20യില്‍ ഇന്ത്യ വിശ്രമം നല്‍കുന്നു. ഇതോടെയാണ് സഞ്ജുവിനെ ആദ്യ ട്വന്റി20ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ രണ്ടും മൂന്നും ട്വന്റി20യിലേക്ക് വിരാട് കോഹ്‌ലി, ഋഷഭ് പന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ തിരിച്ചെത്തും. 

എന്നാല്‍ മൂന്ന് ട്വന്റി20യിലും ദീപക് ഹൂഡ ടീമില്‍ ഇടം നിലനിര്‍ത്തി. ഉമ്രാന്‍ മാലിക്കും ടീമിലുണ്ട്. അയര്‍ലന്‍ഡിന് എതിരെ ഒരു കളിയിലാണ് സഞ്ജുവിന് അവസരം ലഭിച്ചത്. മികച്ച സ്‌ട്രൈക്ക്‌റേറ്റില്‍ 77 റണ്‍സ് കണ്ടെത്തി സഞ്ജു മികവ് കാണിച്ചു. അയര്‍ലന്‍ഡിന് എതിരെ ആദ്യ കളിയില്‍ അര്‍ധ ശതകവും രണ്ടാമത്തേതില്‍ സെഞ്ചുറിയും നേടിയതാണ് ദീപക് ഹൂഡയ്ക്ക് തുണയായത്. 

സഞ്ജുവിന് വേണ്ട പരിഗണന ലഭിക്കാത്തതിന് എതിരെ വലിയ വിമര്‍ശനമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ച് സഞ്ജു മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കണം എന്നും ആരാധകര്‍ പറയുന്നു. 

ഈ വാർത്ത കൂടി വായിക്കാം 

മോശം പെരുമാറ്റം; ഇന്ത്യന്‍ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ടീം പരിശീലകനെതിരെ പരാതി; സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ