"ഇത് അയാളുടെ ദിവസം ആയിരുന്നു"; പന്തിന്റെ ​ഗംഭീര ബാറ്റിം​ഗ്, അഭിനന്ദിച്ച് ഇംഗ്ലണ്ട് പരിശീലകൻ 

പന്തിനെ അഭിനന്ദിച്ച് ഇംഗ്ലണ്ട് അസിസ്റ്റന്റ് കോച്ചും മുൻ ക്രിക്കറ്റ് താരവുമായ പോൾ കോളിം​ഗ്വുഡ്
സെഞ്ചുറി നേട്ടം ആഘോഷിക്കുന്ന ഋഷഭ് പന്ത്/ ചിത്രം: പിടിഐ
സെഞ്ചുറി നേട്ടം ആഘോഷിക്കുന്ന ഋഷഭ് പന്ത്/ ചിത്രം: പിടിഐ

എഡ്ജ്ബാസ്റ്റണ്‍: ആദ്യ ദിനം തന്നെ ഇന്ത്യ തകര്‍ന്നടിയും എന്ന് തോന്നിച്ചിടത്ത് നിന്നാണ് ഋഷഭ് പന്ത് ഇന്ത്യയെ തിരികെ കയറ്റിയത്. സിഡ്‌നിയിലും ഗബ്ബയിലും ഇന്ത്യയുടെ രക്ഷകനായ പന്ത് എഡ്ജ്ബാസ്റ്റണിലും എതിരാളിയുടെ കയ്യില്‍ നിന്ന് കളി തട്ടിയെടുത്തു. പന്തിനെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് അസിസ്റ്റന്റ് കോച്ചും മുൻ ക്രിക്കറ്റ് താരവുമായ പോൾ കോളിം​ഗ്വുഡ്.  

89 പന്തില്‍ നിന്ന് 16 ഫോറും ഒരു സിക്‌സും പറത്തിയാണ് ടെസ്റ്റിലെ തന്റെ അഞ്ചാം സെഞ്ചുറിയിലേക്ക് ഋഷഭ് പന്ത് എത്തിയത്. ടെസ്റ്റിലെ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന നേട്ടത്തില്‍ എംഎസ് ധോനിയെ ഇവിടെ പന്ത് മറികടന്നു. "ലോകോത്തര താരങ്ങൾക്കെതിരെ കളിക്കുമ്പോൾ ലോകോത്തര കാര്യങ്ങൾ ചെയ്യാൻ കഴിയും. ഇന്ന് അദ്ദേഹത്തിന്റെ ദിവസം ആയിരുന്നു", മത്സരശേഷം കോളിം​ഗ്വുഡ് പറഞ്ഞു. 

പന്തും ജഡേജയും ചേര്‍ന്ന് നേടിയ 222 റണ്‍സ് കൂട്ടുകെട്ട് ഇംഗ്ലണ്ട് ബൗളര്‍മാരെ നിരാശപ്പെടുത്തിയെങ്കിലും ടീം ഇപ്പോഴും മോശപ്പെട്ട അവസ്ഥയിലല്ലെന്നും കോളിംഗ് വുഡ് പറഞ്ഞു. "ഇന്ന് ഒരു മികച്ച ദിവസമായിരുന്നു. ഈ വിക്കറ്റില്‍ കളിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ ആവേശത്തിലായിരിക്കും. ഒരു 360, 370 റണ്‍സ് നേടാനായാല്‍ അത് മികച്ചത് തന്നെയാണ്", താരം അഭിപ്രായപ്പെട്ടു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com