ആദ്യ പകുതിയില്‍ 2-0, കളി അവസാനിച്ചപ്പോള്‍ 91-0; ഞെട്ടിച്ച ഗോള്‍ സ്‌കോറില്‍ അന്വേഷണം

. 2-0 എന്ന നിലയിലാണ് ആദ്യ പകുതിയിലെ കളി അവസാനിപ്പിച്ചത്. എന്നാല്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ സ്‌കോര്‍ 95-0
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലെ രണ്ടാം ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്‌കോര്‍ കണ്ട് ഞെട്ടുകയാണ് കായിക ലോകം. 2-0 എന്ന നിലയിലാണ് ആദ്യ പകുതിയിലെ കളി അവസാനിപ്പിച്ചത്. എന്നാല്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ സ്‌കോര്‍ 95-0. 

മറ്റൊരു മത്സരത്തില്‍ ആദ്യ പകുതി അവസാനിപ്പിച്ചത് 7-1 എന്ന സ്‌കോറിന്. എന്നാല്‍ മത്സരം അവസാനിച്ചപ്പോള്‍ സ്‌കോര്‍ 91-1. 187 ഗോളുകളാണ് രണ്ട് കളികളിലായി വന്നത്. സംഭവത്തില്‍ സിയറ ലിയോണ ഫുട്‌ബോള്‍ അസോസിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. 

കഹുന്‍ല റേഞ്ചേഴ്‌സും ഗള്‍ഫ് എഫ്‌സിയുമാണ് 95, 91 ഗോളുകള്‍ നേടിയത്. മത്സരത്തില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നാണ് സിയറ ലിയോണ ഫുട്‌ബോള്‍ അസോസിയേഷന്റെ വിലയിരുത്തല്‍. ആഫ്രിക്കയിലെ അതിദരിദ്ര രാജ്യങ്ങളില്‍ ഒന്നാണ് സിയറ ലിയോണ്‍. നിലവില്‍ ഫിഫ റാങ്കിങ്ങില്‍ 113ാം സ്ഥാനത്താണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com