ക്യാപ്റ്റന്‍ കൂളിന് 41ാം ജന്മദിനം; നദാലിന്റെ കളി കണ്ട് ധോനി, ആഘോഷങ്ങളില്‍ ഋഷഭ് പന്തും 

കേക്ക് മുറിച്ച് ധോനി ജന്മദിനം ആഘോഷിക്കുന്ന വീഡിയോ സാക്ഷി പങ്കുവെച്ചു. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തും ജന്മദിനാഘോഷത്തില്‍ പങ്കെടുത്തു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇന്ത്യയെ ലോക കിരീടത്തിലേക്ക് നയിച്ച നായകന്‍ എം എസ് ധോനിക്ക് ഇന്ന് 41ാം ജന്മദിനം. ലണ്ടനില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ധോനി ജന്മദിനം ആഘോഷിച്ചത്. 

കേക്ക് മുറിച്ച് ധോനി ജന്മദിനം ആഘോഷിക്കുന്ന വീഡിയോ സാക്ഷി പങ്കുവെച്ചു. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തും ജന്മദിനാഘോഷത്തില്‍ പങ്കെടുത്തു. അതിനിടെ വിംബിള്‍ഡണ്‍ ഗ്യാലറിയിലിരിക്കുന്ന ധോനിയുടെ ചിത്രം വിംബിള്‍ഡണും ട്വീറ്റ് ചെയ്തിരുന്നു. റാഫേല്‍ നദാലിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കാണാനാണ് ധോനി എത്തിയത്. 

ഇന്ത്യന്‍ മുന്‍ നായകനുള്ള ജന്മദിനാശംസകളാണ് സമൂഹമാധ്യമങ്ങളില്‍ ഒഴുകുന്നത്. ധോനി ക്രീസില്‍ നില്‍ക്കുന്നിടത്തോളം മത്സരം അവസാനിച്ചിട്ടില്ല. ധോനിയെ പോലൊരു കളിക്കാരനെ ലഭിക്കുകയെന്ന ഭാഗ്യം എല്ലാ ടീമുകള്‍ക്കും ഉണ്ടായിട്ടില്ല. ഓം ഹെലികോപ്ടറായ നമഹ എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com