ഓള്‍ഡ് ട്രഫോര്‍ഡ് വിടാന്‍ ഉറപ്പിച്ച് ക്രിസ്റ്റ്യാനോ; ബാങ്കോക്കിലേക്ക് പറക്കില്ല, പ്രീസീസണ്‍ ട്രിപ്പ് ഉപേക്ഷിച്ച് താരം

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി അടുത്ത സീസണ്‍ കളിക്കാന്‍ താനുണ്ടാവില്ലെന്ന സൂചനകള്‍ ശക്തമാക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി അടുത്ത സീസണ്‍ കളിക്കാന്‍ താനുണ്ടാവില്ലെന്ന സൂചനകള്‍ ശക്തമാക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രീസീസണ്‍ പര്യടനത്തിന്റെ ഭാഗമായി ക്രിസ്റ്റ്യാനോ ബാങ്കോക്കിലേക്ക് ടീമിനൊപ്പം പോകില്ല. 

കുടുംബ സംബന്ധമായ കാരണങ്ങളെ തുടര്‍ന്ന് ക്രിസ്റ്റിയാനോ ടീമില്‍ നിന്ന് അകന്ന് നില്‍ക്കുന്നെന്നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആദ്യം പ്രതികരിച്ചിരുന്നത്. ഈ ആഴ്ച ടീം പ്രീസീസണ്‍ പരിശീലനം ആരംഭിച്ചപ്പോഴും ക്രിസ്റ്റിയാനോ വിട്ടുനിന്നു. തായ്‌ലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കും പ്രീസീസണിന്റെ ഭാഗമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോകുന്നുണ്ട്. ഇതില്‍ നിന്നും ക്രിസ്റ്റിയാനോ വിട്ടുനില്‍ക്കുമോ എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. 

ഈ സീസണില്‍ തന്നെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാനുള്ള താത്പര്യം ക്രിസ്റ്റ്യാനോ വ്യക്തമാക്കിയിരുന്നു. തനിക്കായി വരുന്ന ട്രാന്‍സ്ഫര്‍ ഓഫറുകള്‍ പരിഗണിക്കാന്‍ ക്രിസ്റ്റ്യാനോ ക്ലബിനോട് ആവശ്യപ്പെട്ടു. എന്നാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി ക്രിസ്റ്റ്യാനോയ്ക്ക് 12 മാസത്തെ കരാര്‍ കൂടിയുണ്ട് എന്ന നിലപാടാണ് ക്ലബ് സ്വീകരിച്ചത്. 

ചെല്‍സി ഉള്‍പ്പെടെയുള്ള ക്ലബുകള്‍ ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി രംഗത്തുണ്ടെന്നാണ് സൂചന. എന്നാല്‍ പ്രീമിയര്‍ ലീഗിലോ ടോപ് 4 ക്ലബുകളിലേക്ക് ക്രിസ്റ്റ്യാനോ ചേക്കേറുന്നത് തടയാന്‍ യുനൈറ്റഡ് ശ്രമിക്കുമെന്നും വിലയിരുത്തലുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com