പാക് താരം കമ്രാൻ അക്മലിന്റെ വീട്ടിൽ മോഷണം; 90,000 രൂപയുടെ ആടുകളെ അടിച്ചുമാറ്റി കള്ളൻമാർ

ലഹോറിലെ സ്വകാര്യ ഹൗസിങ് സൊസൈറ്റിയിലെ വീട്ടിൽ നിന്നാണ് ആടുകളെ മോഷ്ടാക്കൾ തട്ടിയെടുത്തത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ഇസ്ലാമബാദ്: പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം കമ്രാൻ അക്മലിന്റെ വീട്ടിൽ മോഷണം. ബലിപെരുനാൾ ചടങ്ങുകൾക്കു വേണ്ടി താരം വാങ്ങിയ ആടുകളാണ് മോഷണം പോയത്. വിലയേറിയ ആറ് ആടുകളെയാണ് കള്ളൻമാർ അടിച്ചു മാറ്റിയത്.

ലഹോറിലെ സ്വകാര്യ ഹൗസിങ് സൊസൈറ്റിയിലെ വീട്ടിൽ നിന്നാണ് ആടുകളെ മോഷ്ടാക്കൾ തട്ടിയെടുത്തത്. മതപരമായ ചടങ്ങിന്റെ ഭാ​ഗമായി ബലി നൽകാൻ അക്മൽ കുടുംബം കഴിഞ്ഞ ദിവസമാണ് ആടുകളെ വാങ്ങിയത്. രാത്രി ആടുകളെ വീടിനു പുറത്തു കെട്ടിയിട്ടിരിക്കുകയായിരുന്നു.

ആടുകളെ നോക്കാൻ തൊഴിലാളി ഉണ്ടായിരുന്നെങ്കിലും ഇയാൾ ഉറങ്ങിയ തക്കത്തിന് മോഷ്ടാക്കൾ ആടിനെ തട്ടിയെടുക്കുകയായിരുന്നെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. 90,000 രൂപയോളമാണ് മോഷ്ടിച്ച ആടുകളുടെ വിലയെന്ന് കമ്രാൻ അക്മലിന്റെ പിതാവ് പ്രതികരിച്ചു. 

ഹൗസിങ് സൊസൈറ്റിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ മോഷ്ടാക്കളെ പിടികൂടിയതായും ആടിനെ തിരികെ ലഭിച്ചെന്നും അക്മലിന്റെ കുടുംബം അറിയിച്ചു. പാകിസ്ഥാനു വേണ്ടി 53 ടെസ്റ്റ്, 157 ഏകദിനം, 58 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് കമ്രാൻ അക്മൽ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com