ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഓസ്‌ട്രേലിയക്ക് ഒന്നാം സ്ഥാനം നഷ്ടം, വമ്പന്‍ മുന്നേറ്റവുമായി ശ്രീലങ്ക

മൂന്നാം സ്ഥാനത്തേക്കാണ് ലങ്ക എത്തിയത്. ഗാലെയിലെ തോല്‍വിയോടെ ഓസ്‌ട്രേലിയക്ക് ഒന്നാം സ്ഥാനം നഷ്ടമായി
കമിന്‍സ്, കരുണരത്‌നെ/ഫോട്ടോ: എഎഫ്പി
കമിന്‍സ്, കരുണരത്‌നെ/ഫോട്ടോ: എഎഫ്പി

ഗാലെ: പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ ഇന്നിങ്‌സിനും 39 റണ്‍സിനും തോല്‍പ്പിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ശ്രീലങ്കയുടെ മുന്നേറ്റം. മൂന്നാം സ്ഥാനത്തേക്കാണ് ലങ്ക എത്തിയത്. ഗാലെയിലെ തോല്‍വിയോടെ ഓസ്‌ട്രേലിയക്ക് ഒന്നാം സ്ഥാനം നഷ്ടമായി. 

സൗത്ത് ആഫ്രിക്കയാണ് നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 71.43 ആണ് സൗത്ത് ആഫ്രിക്കയുടെ പോയിന്റ് ശതമാനം. 70 പോയിന്റ് ശതമാനത്തോടെയാണ് ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. മൂന്നാം സ്ഥാനത്തേക്ക് എത്തിയ ശ്രീലങ്കയുടെ പോയിന്റ് ശതമാനം 54.17 ആണ്. 

അഞ്ചാം സ്ഥാനത്താണ് ഇന്ത്യ

പാകിസ്ഥാനാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. പാകിസ്ഥാന് എതിരെയാണ് ശ്രീലങ്കയുടെ ടെസ്റ്റ് പരമ്പര. ഇതിലും മികവ് ആവര്‍ത്തിക്കാനായാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ മുന്‍തൂക്കം കൂട്ടാന്‍ ലങ്കയ്ക്ക് കഴിയും. 

ഗാലെയിലെ രണ്ടാം ടെസ്റ്റില്‍ ആതിഥേയര്‍ ജയിച്ചതോടെ പരമ്പര 1-1ന് സമനിലയിലായി. ഇതേ വേദിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ശ്രീലങ്കക്കെതിരെ 10 വിക്കറ്റ് ജയം പിടിച്ചിരുന്നു. 

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പല പ്രധാന താരങ്ങളും ഇല്ലാതെയാണ് ശ്രീലങ്ക രണ്ടാം ടെസ്റ്റിന് ഇറങ്ങിയത്. എന്നാല്‍ ബാറ്റര്‍ ദിനേഷ് ചാണ്ഡിമല്‍, അരങ്ങേറ്റക്കാരന്‍ പ്രഭാത് ജയസൂര്യ എന്നിവരുടെ പ്രകടനം ശ്രീലങ്കയെ തകര്‍പ്പന്‍ ജയത്തിലേക്ക് നയിച്ചു. രണ്ട് ഇന്നിങ്‌സിലുമായി പ്രഭാത് 12 വിക്കറ്റ് വീഴ്ത്തി. കരിയറിലെ തന്റെ ആദ്യ ഇരട്ട ശതകത്തിലേക്കാണ് ദിനേശ് ചാണ്ഡിമല്‍ എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com