2019 ലോകകപ്പിന് ശേഷം ഏകദിനത്തില്‍ 1000 റണ്‍സ് സ്‌കോര്‍ ചെയ്ത ഏക ഇന്ത്യന്‍ താരം; മോശം ഫോമിലും തല ഉയര്‍ത്തി കോഹ്‌ലി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th July 2022 11:28 AM  |  

Last Updated: 15th July 2022 11:29 AM  |   A+A-   |  

virat_kohli5

വിരാട് കോഹ്‌ലി/എഎഫ്പി

 

ന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ പ്ലേയിങ് ഇലവനിലെ സ്ഥാനം ചോദ്യം ചെയ്താണ് ചര്‍ച്ചകള്‍ ഉയരുന്നത്. ഇംഗ്ലണ്ടിന് എതിരായ രണ്ടാം ഏകദിനത്തിലും സ്‌കോര്‍ ഉയര്‍ത്താനാവാതെ കോഹ് ലി മടങ്ങി. എന്നാല്‍ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടാന്‍ മാത്രം മോശമല്ല കോഹ് ലിയുടെ പ്രകടനം എന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തു വരുന്നത്. 

2019 ഏകദിന ലോകകപ്പിന് ശേഷം നോക്കുമ്പോള്‍ 46.6 ആണ് കോഹ് ലിയുടെ ബാറ്റിങ് ശരാശരി. സ്‌ട്രൈക്ക്‌റേറ്റ് 92. ഈ കാലയളവില്‍ 1000 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത ഒരേയൊരു ഇന്ത്യന്‍ താരവും കോഹ് ലിയാണ്. 2020ല്‍ 9 ഏകദിനം മാത്രമാണ് കോഹ് ലി കളിച്ചത്. അഞ്ച് അര്‍ധ ശതകം കോഹ് ലി ആ വര്‍ഷം നേടി. 47.89 എന്ന ശരാശരിയില്‍ 431 റണ്‍സ് ആണ് സ്‌കോര്‍ ചെയ്തത്. 

2021ലേക്ക് വരുമ്പോള്‍ 3 ഏകദിനമാണ് കോഹ് ലി കളിച്ചത്. അതില്‍ രണ്ട് അര്‍ധ ശതകം നേടി. ബാറ്റിങ് ശരാശരി 43. 2021 മുതലുള്ള ട്വന്റി20 കണക്കുകള്‍ നോക്കിയാല്‍ 380 റണ്‍സ് ആണ് ഈ രണ്ട് വര്‍ഷത്തില്‍ കോഹ് ലി സ്‌കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 47.5. സ്‌ട്രൈക്ക്‌റേറ്റ് 131. 5 വട്ടം അര്‍ധ ശതകം കണ്ടെത്തി. ഡക്കായത് ഒരു തവണയും. 

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ 16 റണ്‍സ് മാത്രം എടുത്താണ് കോഹ് ലി മടങ്ങിയത്. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സില്‍ നിന്നും കോഹ് ലിക്ക് നേടാനായത് 11, 20 എന്നീ സ്‌കോറുകള്‍. രണ്ട് ട്വന്റി20യില്‍ 1, 11 എന്നതാണ് കോഹ് ലിയുടെ സ്‌കോറുകള്‍. 

ഈ വാർത്ത കൂടി വായിക്കൂ 

2 വര്‍ഷം, 2000 കോടി രൂപ പ്രതിഫലം; സൗദി ക്ലബിന്റെ വമ്പന്‍ ഓഫര്‍ നിരസിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ